ADVERTISEMENT

മസ്‌കത്ത്∙ കല മസ്‌കത്ത് സി.പി.ആർ പരിശീലനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ബദർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ച് നടന്ന സെഷനിൽ സി പി ആർ ട്രെയിനിങ്ങിനൊപ്പം അടിയന്തിര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരിശീലനവും നൽകി. റൂവി ബദർ അൽ സമ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സുഹൈൽ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

സി പി ആർ നൽകുന്നത് നേരിട്ട് പരിശീലിക്കുന്നതിനുള്ള അവസരവും പങ്കെടുത്തവർക്ക് ലഭിച്ചു. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ ഡോ. സുഹൈലിന് കല മസ്‌കത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. സമൂഹത്തിനു പ്രയോജനപ്രദമായ ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കല മസ്‌കത്ത് ഭാരവാഹികളായ നിഷാന്ത്, അഭിലാഷ്, നിസാർ, അരുൺ, പ്രമോദ് എന്നിവർ അറിയിച്ചു.

English Summary:

Organized CPR training and awareness programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com