ADVERTISEMENT

ദോഹ∙ ഖത്തറിൽ ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. ടെലികോം സേവന ദാതാക്കളുടെ ഉത്തരവാദിത്വങ്ങൾ നിർവചിച്ചുകൊണ്ടുള്ള ഈ നിയമത്തിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ സേവനങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഖത്തർ കമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയാണ്  പുതിയ നിയമം പ്രഖ്യാപിച്ചത്. 2014ലെ പഴയ നിയമം റദ്ദാക്കിക്കൊണ്ടാണ് ഈ നിയമം നിലവിൽ വന്നിരിക്കുന്നത്. പുതിയ നിയമത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ, സേവന ദാതാക്കളുടെ ഉത്തരവാദിത്വങ്ങൾ, പരാതി പരിഹാര നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

ആവശ്യമില്ലാത്ത മാര്‍ക്കറ്റിങ് സന്ദേശങ്ങൾ, സ്പാം എന്നിവ ഇതുവഴി നിയന്ത്രിക്കപ്പെടും. വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം ഉറപ്പാക്കും. പൊതുവായ ഉപഭോക്തൃ ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. . ഉപഭോക്തൃ പരാതികളും തര്‍ക്കങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങളും നയരേഖയില്‍ പറയുന്നുണ്ട്.ഉപഭോക്താക്കള്‍ക്ക് അടിയന്തര സേവനങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം ഉണ്ടെന്ന് സേവന ദാതാക്കള്‍ ഉറപ്പാക്കണമെന്നും സുരക്ഷാ നയം നിർദേശിക്കുന്നുണ്ട്

English Summary:

Qatar Introduces New Consumer Protection Law for Telecom Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com