ADVERTISEMENT

ബർലിൻ ∙ ജർമനിയിലെ ഒരു ബസിൽ ഒരുകൂട്ടം ഇന്ത്യക്കാർ നടത്തിയ ‘കൊട്ടും പാട്ടും’ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു വിഭാഗം ആളുകൾ ഇത്തരം പൊതുസ്ഥലങ്ങളിലെ ‘പാട്ട് കച്ചേരികൾ’ ശല്യമാണെന്നും മറ്റ് യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും വാദിക്കുന്നു. ജർമനി പോലുള്ള ഒരു രാജ്യത്ത്, പൊതുഗതാഗതം സമാധാനപൂർവ്വം ഉപയോഗിക്കണം. ഓരോ രാജ്യത്തിന്‍റെയും സംസ്കാരത്തിനനുസരിച്ച് പൊതുസ്ഥലങ്ങളിൽ പെരുമാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇവർ ചൂണ്ടിക്കാട്ടുന്നു.

മറുവശത്ത്, ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗവും ഉണ്ട്. ഇത് ഒരു വിനോദമായി മാത്രം കാണാമെന്നും, ഇത് മറ്റ് യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ അവർ തന്നെ ഇക്കാര്യം പറയാമായിരുന്നുവെന്നും ഇവർ വാദിക്കുന്നു.

ഈ സംഭവം സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ, ഇന്ത്യക്കാരുടെ കുടിയേറ്റത്തെക്കുറിച്ച് വലിയ ചർച്ചകൾ ഉയർന്നുവരുന്നുണ്ട്. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ച് ജീവിക്കുമ്പോൾ അനുഭവപ്പെടുന്ന വെല്ലുവിളികളെക്കുറിച്ചും, പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും കുടിയേറ്റക്കാർ മനസ്സിലാക്കണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

English Summary:

Indian Youths disrupt bus ride with loud singing, viral video sparks backlash against Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com