ADVERTISEMENT

ഷാർജ ∙ പ്രവാസി മലയാളികളുടെ മഹാ സംഗമവേദിയായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം. 25000 പേർ ആഘോഷ പരിപാടികളിലും ഓണസദ്യയിലും പങ്കാളികളായി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സന്തോഷ് കുമാർ ശിവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ഷാർജ സർക്കാർ റിലേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഷെയ്ഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി മുഖ്യാതിഥിയായി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, പി. പ്രസാദ്, പാലക്കാട് ലോകസഭാംഗം വി.കെ ശ്രീകണ്ഠൻ, പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം, മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ, ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ പ്രസംഗിച്ചു.  

പ്രവാസ ലോകത്ത് 50 വർഷം പിന്നിട്ട ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ യൂസഫലിയെ ആദരിച്ചു. ഷെയ്ഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി യൂസഫലിക്ക് ഉപഹാരം സമർപ്പിച്ചു.സേവനരംഗത്ത് 45 വർഷം പൂർത്തിയാക്കിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഐഎഎസ് ഓണം @45 എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്.

 ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ്, കലാരൂപങ്ങൾ എന്നിവ പ്രദർശിപ്പിച്ചുള്ള വിപുലമായ സാംസ്കാരിക ഘോഷയാത്രയും ഇതോടൊപ്പം നടന്നു. അൽ ഇബ്തിസാമ സ്പെഷൽ നീഡ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളോടെയാണ് സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. വിവിധ എമിറേറ്റുകളിലെ അസോസിയേഷനുകളിൽ നിന്നുള്ളവർ പങ്കെടുത്ത പൂക്കള മത്സരവും ഉണ്ടായിരുന്നു. 

പ്രമുഖ സാംസ്കാരിക സംഘടനയായ മാസ്  പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം നേടി. ഒന്റാരിയോ, എമിറേറ്റ്സ് മലയാളി അസോസിയേഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രശസ്ത ബാൻഡ് 'ചെമ്മീൻ' അവതരിപ്പിച്ച സംഗീത വിരുന്ന് കാണികൾക്ക് ആവേശമായി. വിവിധ സംഘടനകളുടെ നൃത്ത പരിപാടികളും, മറ്റു കാലാവിരുന്നും അരങ്ങേറി.

English Summary:

Sharjah Indian Association Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com