ADVERTISEMENT

ഷാർജ ∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ആദ്യഫല പെരുന്നാൾ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷിയും കർഷകരും കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മന്ത്രി പറഞ്ഞു.  വേദപുസ്തകത്തിൽ ആദാമിന്റെ കാലം മുതൽ കൃഷിയുടെ പ്രാധാന്യം എടുത്തു പറയുന്നതായി കാണാം. കൃഷിയുടെയും കർഷകരുടെയും പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുവാനും അതോടൊപ്പം പരസ്പരം സ്നേഹവും സഹകരണവും വർധിപ്പിക്കാനും ആദ്യഫലപ്പെരുന്നാൾപോലെയുള്ള വിളവെടുപ്പുത്സവങ്ങളിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. 

ഇടവക വികാരി ഡോ. ഷാജി ജോർജ് കോറെപ്പിസ്‌കോപ്പ അധ്യക്ഷനായി. ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, പെരിന്തൽമണ്ണ എംഎൽഎ. നജീബ് കാന്തപുരം, കോന്നി എംഎൽഎ കെ.യു. ജനീഷ്കുമാർ, ഇടവക സഹവികാരി ഫാ. ജിജോ തോമസ് പുതുപ്പള്ളി, ജോൺ തുണ്ടിയിൽ കോറെപ്പിസ്‌കോപ്പ, ഫാ. മത്തായി, ട്രസ്റ്റി തോമസ് തരകൻ, സെക്രട്ടറി ബിനു മാത്യു,  ജോൺ മത്തായി, മാത്യു വർഗീസ്, പ്രസാദ് വർഗീസ്,  ജിബി ജോയ് എന്നിവർ പ്രസംഗിച്ചു.

English Summary:

St. Gregorios Orthodox Church Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com