ADVERTISEMENT

ദുബായ്/ കൊച്ചി ∙ പതിനൊന്നാമത്  ഒ.വി. വിജയൻ  സാഹിത്യപുരസ്ക്കാരം യുഎഇ മുൻ പ്രവാസിയായ കവി കുഴൂർ വിത്സന്. കുഴൂർ വിത്സന്റെ 'ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ'' എന്ന കവിതാ സമാഹാരമാണ് അവാർഡിനു അർഹമായത്. 50,001/- രൂപയും  കീർത്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ 3ന് ഹൈദരാബാദിൽ  നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.  ഹൈദരാബാദ് കേന്ദ്രമായുള്ള നവീന കലാസാംസ്ക്കാരിക കേന്ദ്രമായ എൻഎസ്കെകെയാണ് അവാർഡ് സമ്മാനിക്കുന്നത്.

ഡോ. ആസാദ്, എസ്. ജോസഫ്, വി. കെ. സുബൈദ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണു 17 കവിതാ പുസ്തകങ്ങളിൽ നിന്ന് ഇന്ന് ഞാൻ നാളെ നീയാന്‍റപ്പൻ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഇരുപത് കവിതാ സമാഹാരങ്ങളുടെ കർത്താവാണു കുഴൂർ വിത്സൺ.

English Summary:

O.V. Vijayan Sahityapuraskaram to Kuzhur Wilson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com