മുന്‍ ഖത്തര്‍ പ്രവാസി ബെംഗളൂരില്‍ അന്തരിച്ചു
Mail This Article
ദോഹ ∙ ഖത്തര്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ പ്ലാനിങ് ആന്‍ഡ് മെയ്ന്റെനന്‍സ് വിഭാഗം മുന്‍ മേധാവി, റാന്നി, ഇടപ്പാവൂര്‍, പനംതോട്ടത്തില്‍ ജോണ്‍ മാത്യു (കുഞ്ഞുമോന്‍-84) ബെംഗളൂരില്‍ അന്തരിച്ചു. ഭാര്യ: തിരുവല്ലാ തുകലശ്ശേരി തോട്ടത്തില്‍ പരേതയായ ഏലിയാമ്മ ജോണ്‍ മാത്യു (ലിസ്സി, ഖത്തർ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ജീവനക്കാരി ആയിരുന്നു). മക്കള്‍: ലീന, ലിബി, ലിന്‍സ്, ലെസ്‌ലി. മരുമക്കള്‍: സാം തോമസ്, ആലിസ് ജോണ്‍, സിസില്‍ മാത്യു.
ജോൺ മാത്യു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഖത്തര്‍ ചാപ്റ്റര്‍ സ്ഥാപക അംഗവും മുന്‍ പ്രസിഡന്റും, ഖത്തറിലെ സാമൂഹിക സംസ്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്നു. ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വൈസ് പ്രസിന്റായും, മാനേജിങ് കമ്മിറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം ഒക്ടോബര്‍ 30നു, ബെംഗളൂർ പ്രിംറോസ് മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം, ബെംഗളൂർ റിച്ച്മോണ്ട് ടൗണിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍.