വിദ്യാര്‍ഥികൾക്കും അധ്യാപികമാർക്കും സ്തനാർബുദ ബോധവത്കരണം നടത്തി
Mail This Article
അജ്മാൻ ∙ അജ്‌മാൻ അൽ അമീർ സ്‌കൂളിൽ മുതിർന്ന ക്ലാസുകളിലെ വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും സ്തനാർബുദ ബോധവത്കരണം നടത്തി. അജ്‌മാൻ ജബൽ സീന മെഡിക്കൽ സെന്ററിലെ ഒബ്സ്റ്റട്രിഷ്യൻ, ഗൈനിക്കോളജി വിദഗ്ധ ഡോ.സജിദ സജാദ് ക്ലാസെടുത്തു. സ്തനാരോഗ്യത്തിന്റെയും സ്വയംനിരീക്ഷണത്തിന്റെയും പ്രാധാന്യം, ലക്ഷണങ്ങളും പ്രത്യേകതകളും തിരിച്ചറിയൽ, നേരത്തെ തിരിച്ചറിയുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്നീ മൂന്നു വിഷയങ്ങളിലൂന്നിയായിരുന്നു ക്ലാസ്.
അൽ അമീർ സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.ജെ.ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോർഡിനേറ്റർ ലത വാരിയർ, സ്‌കൂൾ ഡയറക്ടർ സൈനുൽ അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു. ചെയർമാൻ എ.കെ.അബ്ദുൾ സലാം ഡോ.സജിദ സജാദിനെ ആദരിച്ചു. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രാഥമികഘട്ടത്തിൽത്തന്നെ മുൻകരുതലുകളെടുക്കാൻ വിദ്യാർഥിനികളടക്കമുള്ള എല്ലാ വനിതകളും സജ്ജരാകണമെന്ന് ഡോ.സജിദ പറഞ്ഞു.