സ്തനാർബുദ ബോധവൽക്കരണം; പിങ്കണിഞ്ഞ് ഗ്ലോബൽ വില്ലേജ്
Mail This Article
×
ദുബായ് ∙ സ്താനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജ് പിങ്ക് നിറത്തിൽ അണിഞ്ഞൊരുങ്ങി. പിങ്ക് കാരവൻ പദ്ധതിയുടെ ഭാഗമായി മൊബൈൽ ക്ലിനിക് ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിലും സിറിയൻ പവിലിയനിലും ബോധവൽക്കരണവും ആരോഗ്യ പരിശോധന നടത്തി.
സ്തനാർബുദം നേരത്തെ തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കുക എന്ന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. 20 പേർക്ക് സൗജന്യ മാമോഗ്രാം പരിശോധന നടത്തി. രാജ്യം മുഴുവൻ ബോധവൽക്കരണ സന്ദേശവുമായി പര്യടനം നടത്തിയ പിങ്ക് സൈക്കിൾ സവാരിക്കാർ ഗ്ലോബൽ വില്ലേജിനുള്ളിൽ പര്യടനം അവസാനിപ്പിച്ചു. സൈക്കിൾ സവാരിയിൽ 150 പേർ പങ്കെടുത്തു.
English Summary:
Global Village Hosts Pink Caravan to Promote Breast Cancer Awareness and Early Detection
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.