ADVERTISEMENT

അൽഐൻ ∙ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയം സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം നവംബർ 2ന് വൈകിട്ട് 6.30ന് ആരംഭിക്കും. 20 സ്റ്റാളുകളിലായി നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണം ലഭ്യമാകും.

ദുബായ് എച്ച്.എസ്.ബാൻഡ് അവതരിപ്പിക്കുന്ന ഗാനവിരുന്നും കലാഭവൻ ഹമീദ് അവതരിപ്പിക്കുന്ന മിമിക്സ് പരേഡും അരങ്ങേറും. കൊയ്ത്തുൽസവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇടവക വികാരി റവ.ഫാ.മാത്യു വർഗീസ്, ട്രസ്റ്റി ജേക്കബ് ഏബ്രഹാം, വർഗീസ് കെ. ചെറിയാൻ,  ഷാജി ഉമ്മൻ എന്നിവർ അറിയിച്ചു.

English Summary:

St. Dionysius Orthodox Church Harvest Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com