ADVERTISEMENT

അജ്മാൻ  ∙ ഏഴാമത് അജ്മാൻ മാരത്തൺ റൺ ഫോർ ഹോപ്പിൽ  നോർത്ത് പോയിന്റ് എജ്യുക്കേഷൻ കമ്മ്യൂണിറ്റി സംഗമിച്ചതോടെ സഫിയ പാർക്ക് പിങ്ക്  കടലായി. റൺ ഫോർ പിങ്ക് എന്ന പേരിൽ നോർത്ത് പോയിന്റ് എജ്യുക്കേഷന്റെ കീഴിലുള്ള റോയൽ അക്കാദമി അജ്മാൻ സംഘടിപ്പിച്ച പരിപാടി സ്തനാർബുദ ബോധവൽക്കരണത്തോടുള്ള സ്കൂളിന്റെ  പ്രതിബദ്ധത പ്രകടമാക്കിയതായി അധികൃതർ പറഞ്ഞു.

royal-academy-north-point-education-conducted-7th-ajman-marathon-in-safia-park
royal-academy-north-point-education-conducted-7th-ajman-marathon-in-safia-park

അജ്മാൻ പൊലീസ് പ്രതിനിധി ഖാലിദ് മുഹമ്മദ് അൽ ബലൂഷി ഫ്ലാഗ് ഓഫ് ചെയ്തു. അജ്മാൻ വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ, ബോർഡ് ഓഫ് ഗവർണർമാർ, ക്യുഎടി, ബ്ലൂമിങ്ടൺ അക്കാദമി, ഹോപ് ഇംഗ്ലീഷ് സ്കൂളിലെ പ്രിൻസിപ്പൽമാർ, അധ്യാപക – അധ്യാപകേതര ജീവനക്കാർ, മിഡിൽ മാനേജർമാർ, ട്രാൻസ്പോർട്ട് ആൻഡ് സപ്പോർട്ട് ടീം, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ  എന്നിവർ നേതൃത്വം നൽകി.  

English Summary:

Royal Academy Ajman of North Point Education conducted 7th Ajman Marathon in Safia Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com