കുവൈത്തിൽ വ്യാപക ഭക്ഷ്യ സുരക്ഷാ ലംഘനം; 109.5 കിലോ മായം ചേർത്ത ഭക്ഷണം പിടിച്ചെടുത്തു
Mail This Article
×
കുവൈത്ത് സിറ്റി ∙ ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ 109.5 കിലോഗ്രാം മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ.റീം അൽ ഫുലൈജിയുടെ നിർദേശപ്രകാരം ഹവല്ലി ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ അബ്ദുല്ല അൽകന്ദാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
മായം ചേർത്ത മാംസം, ഉപയോഗിക്കാൻ കഴിയാത്ത മത്സ്യം എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. കൂടാതെ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ, പാറ്റ-പ്രാണികളുടെ സാന്നിധ്യം, ആരോഗ്യ വകുപ്പില്‍ നിന്ന് മതിയായ രേഖകള്‍ കൈവശമില്ലാത്ത ജീവനക്കാര്‍ അടക്കമുള്ള 27 നിയമ ലംഘനങ്ങൾക്ക് നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങൾ അടപ്പിച്ചിട്ടുണ്ട്.
English Summary:
Over 100 Kilograms of Adulterated Food Seized in a Major Crackdown
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.