ADVERTISEMENT

ജിദ്ദ ∙  സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്ത നിരവധി പേർക്കെതിരെ കർശന നടപടി സ്വീകരിച്ചു. തൊഴിലുടമകളുടെ കീഴിൽ പ്രവർത്തിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിക്കുകയും, തൊഴിൽ നിയമങ്ങൾ ലംഘിക്കുകയും ചെയ്ത കേസുകളിൽ 287 പേർക്ക് പിഴ ചുമത്തി.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ അധികാരികൾ നടത്തിയ പരിശോധനയിൽ ഈ ലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു. കുറ്റക്കാരായവർക്ക് പിഴയ്‌ക്കൊപ്പം പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.

ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. എല്ലാ പൗരന്മാരും പ്രവാസികളും നിയമങ്ങൾ പാലിക്കണമെന്നും, നിയമലംഘനം നടത്തുന്നവരെ സഹായിക്കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

English Summary:

Saudi Arabia has taken action against several domestic workers who were exploited by being forced to work for others

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com