ADVERTISEMENT

അബുദാബി ∙ ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായി യുഎഇയുടെ അഞ്ചാമത്തെ കപ്പൽ പുറപ്പെട്ടു. മരുന്ന്, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി 5,112 ടൺ അവശ്യവസ്തുക്കളാണ് അയച്ചത്. ഇതുവരെ ഗാസയിലേക്ക് മൊത്തം 34,000 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു. കൂടാതെ അടിയന്തര ചികിത്സയ്ക്കായി 2 ഫീൽഡ് ആശുപത്രിയും ഗാസയിലെ കരയിലും കടലിലുമായി പ്രവർത്തിക്കുന്നു.

പ്രാദേശിക ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ 13 ബേക്കറികളും പ്രവർത്തിക്കുന്നുണ്ട്. ദിവസേന 20 ലക്ഷം ഗാലൻ വെള്ളം ഉൽപാദിപ്പിക്കുന്ന 6 ശുദ്ധജല സംസ്കരണ പ്ലാന്റുകളും യുഎഇ സജ്ജമാക്കി.  

ഇതു 6 ലക്ഷത്തിലേറെ പേർക്ക് പ്രയോജനം ചെയ്തു. വിദൂര സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിന് 53 എയർഡ്രോപ് സർവീസ് നടത്തി. കര, കടൽ, വ്യോമ മാർഗങ്ങൾ വഴി ഗാസയിലെ ദുരിതബാധിതരെ സഹായിച്ചുവരികയാണ് യുഎഇ. ഇതര രാജ്യങ്ങളുമായി സഹകരിച്ച് ഗാസയിലെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുമെന്നും യുഎഇ വ്യക്തമാക്കി.

English Summary:

UAE sent 5,112 tonnes of essential goods to Gaza - Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com