സൗദി-ഇന്ത്യ പവർ ഗ്രിഡുകൾ ബന്ധിപ്പിക്കുന്നത് പഠിക്കാൻ ധാരണ
Mail This Article
റിയാദ് ∙ ഇന്ത്യയുടെയും സൗദിയുടെയും പവർ ഗ്രിഡുകൾ സമുദ്രത്തിനടിയിലൂടെ കേബിൾ വഴി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതാ പഠനത്തിന് ധാരണ. സൗദി-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത കൗൺസിലിന് കീഴിൽ റിയാദിൽ നടന്ന രണ്ടാമത് സാമ്പത്തിക, നിക്ഷേപക മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടത്.
വാണിജ്യ,വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെയും സൗദി മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാന്റെയും സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം. സൗദി നാഷനൽ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യയും തമ്മിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടത്.
വ്യവസായം, അടിസ്ഥാന സൗകര്യവികസനം, സാങ്കേതികം, കൃഷി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥ, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം വിലയിരുത്തി. ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, സുസ്ഥിര കൃഷി, നിർമിത ബുദ്ധി, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി കൂടുതൽ മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു.