ടോസ്റ്റ്മാസ്റ്റേഴ്സ് ഖത്തർ ഡിസ്ട്രിക്ട് ആദ്യ വനിതാ ഡയറക്ടർക്ക് കേരളപ്പിറവി ദിനത്തിൽ മൈൻഡ്ട്യൂണിന്റെ ആദരം
Mail This Article
ദോഹ ∙ മൈൻഡ്ട്യൂൺ ഇക്കോവേവ്സ് ഖത്തർ 'കേരളപ്പിറവി' ദിനാഘോഷ ചടങ്ങിൽ ഡിസ്ടിക്റ്റ് 116 ഖത്തർ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ ആദ്യ വനിതാ ഡയറക്ടറായ മലയാളി കൂടിയായ സബീന എം. കെയെ ആദരിച്ചു. മൈൻഡ്ട്യൂൺ ഇക്കോ വേവ്സ് ഖത്തർ കമ്മ്യൂൺ ചെയർമാൻ മുത്തലിബ് മട്ടന്നൂർ മൊമെന്റോ കൈമാറി.
ചടങ്ങിൽ മൈൻഡ്ട്യൂൺ ഇക്കോ വേവ്സ് ഗ്ലോബൽ സെക്രട്ടറി ജനറൽ മശ്ഹൂദ് വി.സി അധ്യക്ഷത വഹിച്ചു. മൈൻഡ് ട്രയിനറും ഹാപ്പി ലൈഫ് കോച്ചുമായ സി.എ. റസാഖ് കേരളപ്പിറവി ദിന സന്ദേശം നൽകി. ചടങ്ങിൽ വെച്ച് ഖത്തർ മൈൻഡ്ട്യൂൺ രക്ഷാധികാരി ഉസ്മാൻ കല്ലൻ, കേരളപ്പിറവി ഗാനം രചിച്ച അലവി വയനാട് എന്നിവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
കേരളപ്പിറവി ആഘോഷത്തിൽ മൈൻഡ്ട്യൂണിന്റെ ഹൃദയരാഗ സമർപ്പണവും നടക്കുകയുണ്ടായി. ചടങ്ങിൽ രാജേഷ് വി.സി അബ്ദുള്ള പൊയിൽ, അബ്ദുള്ള വി.പി., ബഷീർ അഹമ്മദ്, ജലിൽ, ഹമീദ്, സമീൽ ചാലിയം, ഫാറൂഖ് കണ്ണൂർ, അയ്യൂബ്ഖാൻ, മജീദ് സി.എ, ഫാസില മഷ്ഹൂദ്, റസിയ ഉസ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. മാത്ത് ഗീക്ക് സംരംഭക കൂടിയായ അജീന പരിപാടിക്ക് നേതൃത്വം നൽകി. വൈസ് ചെയർമാൻ ബൈജു പി. മൈക്കിൾ സ്വാഗതവും ജാഫർ മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.