പരീക്ഷണ അടിസ്ഥാനത്തിൽ സർവീസിന് അബുദാബി– ദുബായ് ഷെയർ ടാക്സി
Mail This Article
×
ദുബായ് ∙ അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു. 6 മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ്. ഇബ്നു ബത്തൂത്ത മാളിൽ നിന്നു അബുദാബി അൽ വഹ്ദാ മാളിലേക്കാണ് സർവീസ്. ടാക്സി നിരക്ക് യാത്രക്കാർക്ക് ഇടയിൽ വീതിച്ചു പോകും.
സ്ഥിരം യാത്രികർക്ക് ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ടാക്സി നിരക്കിൽ 75% വരെ ലാഭമാണ് യാത്രക്കാർക്ക് ഉണ്ടാവുക. 4 പേര് യാത്ര ചെയ്താൽ അബുദാബി വരെ ഒരാൾക്ക് 66 ദിർഹമാണ് ചെലവ്. 3 പേരാണെങ്കിൽ 88 ദിർഹവും 2 പേരാണെങ്കിൽ 132 ദിർഹവുമാണ് ചെലവ്. ഒരാൾ തനിച്ചു ടാക്സിയിൽ പോകുമ്പോൾ 264 ദിർഹം വേണ്ടിവരും. ഒരേ ദിശയിലേക്കു പോകുന്ന ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ ചെലവ് കുറയും.
English Summary:
RTA Launches Taxi-Sharing Service Between Dubai and Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.