മെഡിക്കൽ/എൻജി പ്രവേശനം: എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ
Mail This Article
അബുദാബി ∙ യുഎഇയിലെ സർവകലാശാല പ്രവേശനത്തിന് നടത്തിയിരുന്ന എമിറേറ്റ്സ് സ്റ്റാൻഡൈസ്ഡ് ടെസ്റ്റ് (എംസാറ്റ്) വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. പുതിയ മാനദണ്ഡം പുറത്തിറക്കുന്നതുവരെ പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിലായിരിക്കും മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം നടത്തുക. ഇതിൽ ശാസ്ത്ര വിഷയങ്ങളിലെ മാർക്കിനാണ് മുന്തിയ പരിഗണന. അതത് സർവകലാശാലകൾക്ക് സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുന്നതിന് അനുമതിയുണ്ട്.
പുതിയ തീരുമാനം യുഎഇയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുഗ്രഹമാകും. നിലവിൽ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന വിദേശികൾക്ക് യുഎഇ സർവകലാശാലകളിൽ പ്രവേശനത്തിന് എംസാറ്റ് നിർബന്ധമായിരുന്നു. ഇംഗ്ലിഷ്, ഫിസിക്സ്, മാത്‌സ്, അറബിക് വിഷയങ്ങളിലായിരുന്നു എംസാറ്റ് പരീക്ഷ. ഇതിൽ അറബിക് പരീക്ഷ എന്ന കടമ്പ കടക്കാൻ വിദേശികൾ പ്രയാസം നേരിട്ടിരുന്നു.
ഈ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഇതോടെ കൂടുതൽ വിദേശികൾക്ക് യുഎഇയിൽ ഉന്നത പഠനം സാധ്യമാകും