ADVERTISEMENT

റിയാദ്  ∙ യാത്രക്കാരിൽ നിന്നും ടാക്‌സി സ്ഥാപനങ്ങൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സൗദിയിൽ ടാക്‌സി നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങുന്നു. നിർദേശം പരിശോധിച്ചാകും നിരക്ക് മാറ്റത്തിന് ഗതാഗത മന്ത്രാലയം അനുമതി നൽകുക.

ഇതിന്റെ ഭാഗമായി യാത്ര നിരക്കുകൾ ടാക്‌സി കമ്പനികൾക്ക് നിർദേശിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന കമ്പനികൾക്കും നിരക്കുകൾ തീരുമാനിക്കാം. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ നിർദേശിച്ച നിരക്ക് പ്രാബല്യത്തിൽ വരും. ടാക്‌സി സ്ഥാപനങ്ങളും, ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും ഈ രീതിയാണ് പിന്തുടരേണ്ടത്.

പുതുക്കിയ നിരക്കുകൾ പൊതുജനങ്ങളെ അറിയിക്കും. അംഗീകരിച്ച നിരക്കുകളായിരിക്കും പിന്നീട് മുഴുവൻ ടാക്‌സി സർവീസുകളും പിന്തുടരേണ്ടത്. ഇതിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ല. ടാക്‌സി നിരക്കുകൾ ഏകീകരിക്കുക, ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നത് തടയുക, ടാക്‌സി മേഖലയെ വികസിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടികൾ. 

English Summary:

Saudi Arabia is set to control the rise in taxi fares.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com