ADVERTISEMENT

അബുദാബി ∙ അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി. 

യുഎഇയിൽ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര ചെയ്ത സ്വദേശികൾക്കും വിദേശികൾക്കും പോക്കറ്റിൽ കാശുണ്ടെങ്കിൽ ഇനി ഡ്രോൺ യാത്രയും ആസ്വദിക്കാം. അബുദാബി ക്രൂസ് ടെർമിനലിലേക്കായിരുന്നു ആദ്യയാത്ര. അഡ്വാൻസ്ഡ് മൊബിലിറ്റി ഹബ്ബിന്റെയും അബുദാബി പോർട്‌സ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയായിരുന്നു പരീക്ഷണപ്പറക്കൽ.

Image Credit: Dubai Media Office.
Image Credit: Dubai Media Office.

ഇവിറ്റോൾ എന്ന ഇലക്ട്രിക് ഡ്രോണിന് ലംബമായ ടേക്ക് ഓഫും ലാൻഡിങും സാധ്യമാണ്. അതുകൊണ്ടുതന്നെ സർവീസ് നടത്താൻ ഒരുപാട് സ്ഥലം ആവശ്യമില്ല. ഡ്രോണുകൾക്ക് സുരക്ഷിതമായി ലാൻഡിങിനും ടേക്ക് ഓഫിനും ചെറിയ സ്ഥലത്ത് ഒരുക്കുന്ന വെർട്ടിപോർട്ട് മതി. ലക്ഷ്യസ്ഥാനത്തേക്കു നിമിഷ നേരം കൊണ്ട് കുതിക്കുന്നതിനൊപ്പം കാർബൺ മലിനീകരണവും കുറയ്ക്കാനാകുമെന്ന് മൾട്ടി ലെവൽ ഗ്രൂപ്പ് സിഇഒ മുഹമ്മദ് സലാ പറഞ്ഞു. അബുദാബി മീഡിയ ഓഫിസാണ് പരിശീലനപ്പറക്കലിന്റെ ദൃശ്യം പുറത്തുവിട്ടത്. ചരക്കുനീക്കത്തിനും ഡ്രോൺ ഉപയോഗിക്കും.

English Summary:

Driverless Air Tours in UAE? Abu Dhabi to Launch First Trial Vertiport, Self-Driving Drone Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com