ADVERTISEMENT

മട്ടന്നൂർ ∙ കണ്ണൂർ‌ രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം ഒരുക്കുന്നു. ഇതോടെ, വാഹനങ്ങൾ പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴുമുണ്ടാകുന്ന അനാവശ്യ കാത്തിരിപ്പ് ഒഴിവാകും.

വാഹനങ്ങൾക്ക് ടോക്കൺ നൽകുന്നത് പരീക്ഷണാടിസ്ഥാനത്തിൽ നിർത്തി. പകരം വിമാനത്താവളത്തിലേക്ക് വാഹനം പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ക്യാമറകൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പകർത്തുകയും ടോൾ തുക എക്സിക്യൂട്ടീവ് വഴി അറിയിക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാർക്ക് സമയം, ടോൾ തുക, പാർക്കിങ് ഫീസ് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ രസീത് ലഭിക്കും. വൈകാതെ ഇത് ഫാസ്ടാഗ് വഴി ടോൾ അടയ്ക്കുന്ന രീതിയിലേക്ക് മാറ്റാനാണു തീരുമാനം. ഒരു മാസത്തിനകം ഇതു പ്രാവർത്തികമാകും എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

ഫാസ്ടാഗ് ഇല്ലെങ്കിലും നിരാശ വേണ്ട
ഫാസ്റ്റ് ടാഗ് സംവിധാനം ഇല്ലാത്ത വാഹനങ്ങൾക്കും ഫാസ്ടാഗ് അക്കൗണ്ടിൽ പണം ഇല്ലാത്തവർക്കും വിമാനത്താവളത്തിൽ കയറുന്നതിനു തടസ്സമുണ്ടാകില്ല. ഇത്തരം വാഹനങ്ങൾ വിമാനത്താവളത്തിൽ കയറി ഇറങ്ങുന്ന സമയത്ത് നേരിട്ടു പണം ടോൾ ഗേറ്റിൽ അടയ്ക്കാം.

∙ ഇരുചക്ര വാഹനം – 10, ഓട്ടോറിക്ഷ – 20 കാർ, ജീപ്പ് – 50, മിനി ബസ് – 100, ബസ്–120. സർക്കാരിന്റെയും കിയാലിന്റെയും വാഹനങ്ങൾക്ക് ഫീസില്ല. അധിക‍ മണിക്കൂറുകൾക്ക് യഥാക്രമം 10, 10, 20, 20, 20 എന്നിങ്ങനെ അധിക ചാർജ് ഈടാക്കും. പരീക്ഷണാടിസ്ഥാനത്തിൽ നിർത്തി.

English Summary:

Kannur International Airport introduces FASTag system parking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com