ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മിച്ച കേസില്‍ ഒരു സ്വദേശി അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് നാലംഗ സംഘത്തെ പിടികൂടിയത്. 

പ്രധാനമായും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പണം മേടിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ് ഇവരുടെ പതിവ്. ഒരു കുവൈത്ത് സ്വദേശി, 2 ഇറാന്‍ പൗരന്മാര്‍, കൂടാതെ ഒരു ബെദൂനി (പൗരത്വ രഹിത വിഭാഗത്തില്‍പ്പെട്ട വ്യക്തി) എന്നിവരാണ് അഴിക്കുള്ളിലായത്.

വ്യാജ രേഖകള്‍ മുന്‍കാല ഡേറ്റകളിലും ഇവര്‍ നല്‍കിയിരുന്നു. 'വ്യാജന്'  പ്രമുഖ മെഡിക്കല്‍ സെന്റര്‍, മെഡിക്കല്‍ ലൈസന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ അംഗീകാരം ഉള്ളതായി ഇവര്‍ പ്രചരിപ്പിച്ചിരുന്നു. വ്യക്തികള്‍ നേരിട്ട് ചെല്ലാതെ പോലും സര്‍ട്ടിഫിക്കറ്റുകള്‍ പണം നല്‍കിയാല്‍ യഥേഷ്ടം ലഭ്യമായിരുന്നു.

പ്രസ്തുത വ്യാജ സംഘത്തെ കുറിച്ച് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തില്‍ അധികൃതര്‍ സൂക്ഷ്മം സ്ഥലം നിരീക്ഷിച്ചു. തുടര്‍ന്ന്, ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നിയമപരമായ അംഗീകാരം നേടി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് റെയ്ഡ്  നടത്തി. സര്‍ക്കാരിന്റെ വ്യാജ മുദ്രകളും, ഉണ്ടാക്കാന്‍ ഉപകരിക്കുന്ന ഉപകരണങ്ങളും ഉള്‍പ്പെടെ അധികൃതര്‍ പിടിച്ചെടുത്തു. കൂടാതെ പരിശോധനയില്‍ലഹരിമരുന്നും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

English Summary:

Kuwaiti, Iranians, and a Bedoun Arrested for Document Forgery and Drug Possession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com