റിയാദിൽ സ്വകാര്യ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം
Mail This Article
×
റിയാദ് ∙ റിയാദിൽ സ്വകാര്യ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. ബദർ ബിൻ മുഹമ്മദ് അൽ ഹലഫി (13) ആണ് അപകടത്തിൽ മരിച്ചത്. പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അൽ അസീസിയ ജില്ലയിലായിരുന്നു സംഭവം.
മിഡിൽ സ്കൂൾ രണ്ടാം വർഷ വിദ്യാർഥിയായ ബദർ,ബസിന്‍റെ ഡോറിൽ ചാരിനിൽക്കുകയായിരുന്നു. ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്നാണ് കുട്ടി പുറത്തേക്ക് വീണ് ടയറിനടിയിൽ കുടുങ്ങിയത്. ഡ്രൈവർ (യെമൻ പൗരൻ) ആവശ്യമായ സുരക്ഷാ നടപടികൾ പാലിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്ക് ആണെന്ന് ട്രാഫിക് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്കൂൾ അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തും.
English Summary:
13 Year Old Boy Dies in School Bus Accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.