മലയാളം മിഷൻ അബുദാബി ചാപ്റ്റർ പുതിയ ഭരണസമിതി
Mail This Article
×
അബുദാബി ∙ മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ പുതിയ ഭരണസമിതി നിലവിൽവന്നു. സൂരജ് പ്രഭാകരൻ (ഉപദേശകസമിതി ചെയ.), എ.കെ.ബീരാൻകുട്ടി (ചെയ.), സഫറുല്ല പാലപ്പെട്ടി (പ്രസി.), ടി.എം.സലിം (വൈസ് പ്രസി.), സി.പി.ബിജിത്കുമാർ (സെക്ര.), ടി.ഹിദായത്തുള്ള (ജോ. സെക്ര.), എ.പി.അനിൽകുമാർ (കൺ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മേഖലാ കോഓർഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെന്റർ), ബിൻസി ലെനിൻ (അബുദാബി മലയാളി സമാജം), രമേശ് ദേവരാഗം (അബുദാബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്‌റ) എന്നിവരെയും 17 അംഗ ഉപദേശകസമിതിയെയും 15 അംഗ വിദഗ്ധസമിതിയെയും 31 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു. രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സൗജന്യമായി മലയാളം പഠിക്കുന്നത്.
English Summary:
The new governing body of the Malayalam Mission Abu Dhabi Chapter has come into existence.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.