ADVERTISEMENT

ഷാര്‍ജ ∙ തഹാനി ഹാഷിറിന്റെ മൂന്നാമത്തെ കവിതാസമാഹാരം 'മെയ്ഡ് ഫോര്‍ ലൗ' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ മാധ്യമപ്രവർത്തകൻ എം.സി.എ നാസറിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ശ്രുതി ബാബു പുസ്തക പരിചയം നടത്തി. 

ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്സ് എക്‌സിക്യൂട്ടീവ് പി.വി.മോഹന്‍കുമാര്‍, നടി മീരാ നന്ദന്‍, ആര്‍.ജെ.വൈശാഖ്, ലിപി അക്ബര്‍, അധ്യാപികമാരായ മാധവി ഗിരീഷ് ബാബു, ഗേര്‍ളി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇംഗ്ലീഷിലെഴുതിയ 60 കവിതകളുടെ സമാഹാരമാണ് 'മെയ്ഡ് ഫോര്‍ ലൗ'. ലിപി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.

കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിര്‍ ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ദുബായിൽ എൻജിനീയറായ ഹാഷിറിന്റെയും മാധ്യമപ്രവർത്തക തൻസി ഹാഷിറിന്റെയും മകളാണ്.

English Summary:

Sharjah International Book Fair 2024: Tahani Hashir's poetry 'Made for Love' Book Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com