ADVERTISEMENT

ഷാർജ ∙ കൊടുങ്ങല്ലുർ കെകെടിഎം ഗവ. കോളജ് അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്റർ 44 പൂർവ വിദ്യാർഥി, അധ്യാപകരുടെ ഓർമക്കുറിപ്പുകൾ സമാഹരിച്ചു പുറത്തിറക്കിയ ഗുൽമോഹർ പൂത്തകാലം എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. മുരളി തുമ്മാരുകുടി ഷാർജ ബുക്ക് ഫെയർ റൈറ്റേഴ്‌സ് ഫോറത്തിൽ നിർവഹിച്ചു. അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ ബീരാൻകുട്ടി, ഡോ. സുമതി അച്യുതൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

അക്കാഫ് അസോസിയേഷൻ എന്റെ കലാലയം സീരീസ് പ്രസിദ്ധീകരിച്ച ഇത്തരം 21 പുസ്തകങ്ങളിൽ ഒന്നാണ് ഇത്. അലുംനി അക്കാഫ് അസോസിയേഷൻ ഭാഗമാണ്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ജനറൽ സെക്രട്ടറി ദീപു, ട്രഷറർ നൗഷാദ് മുഹമ്മദ്, വെങ്കിട്ട് മോഹൻ, ഷൈൻ ചന്ദ്രസേനൻ, ഷീല  പോൾ, ഫെബിൻ ജോൺ, മീര, പ്രസാധകൻ പ്രതാപൻ തായാട്ട്, എഡിറ്റർ അനസ് മാള, കൺവീനർ അഷ്‌റഫ് കൊടുങ്ങല്ലൂർ, അലുംനി പ്രസിഡന്റ് രമേശ് നായർ, ജനറൽ സെക്രട്ടറി നജീബ് ഹമീദ് തുടങ്ങിയവർ സംസാരിച്ചു

English Summary:

Dr. Muralee Thummarukudy released the book Gulmohar Poothakalam - Sharjah International Book Fair 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com