നവകേരള മനാമ മേഖല ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
Mail This Article
×
മനാമ ∙ നവകേരള മനാമ മേഖല ജനറൽ ബോഡി യോഗം സൽമാനിയയിൽ വച്ച് സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ സുഹൈൽ ഉദ്ഘാടനം ചെയ്തു. അസീസ് ഏഴംകുളം അധ്യക്ഷനായിരുന്നു. കോ - ഓർഡിനേഷൻ അസി. സെക്രട്ടറി ജേക്കബ് മാത്യു, പ്രശാന്ത് മാണിയത്ത്, റെയ്സൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. മനോജ് കൃഷ്ണ സ്വാഗതവും, ജാൽവിൻ ജോൺസൻ നന്ദിയും പറഞ്ഞു.
മേഖല സമ്മേളനം നവംബർ 29ന് നടക്കും. സമ്മേളന നടത്തിപ്പിനായി അഷ്റഫ് കുരുത്തോല (കൺവീനർ), അസീസ് ചാലിശ്ശേരി, ജാൽവിൻ ജോൺസൻ (ജോയിന്റ് കൺവീനർമാർ), പ്രശാന്ത് മാണിയത്ത് (ചെയർമാൻ), മനോജ് കൃഷ്ണ (വൈസ്. ചെയർമാൻ), ടി. അശോകൻ, അബ്ദുൽ കലാം, എൻ. കെ ഫൈസൽ, ചെറിയാൻ മാത്യു, ബിനോയി ബേബി, ലിബൻ സാമൂവൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക് പ്രശാന്ത് മാണിയത്ത് (32206503) ബന്ധപ്പെടുക.
English Summary:
General body meeting of Navakerala Manama region was organized
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.