കെ.എസ്.സിയും മലയാളം മിഷൻ അബുദാബി ചാപ്റ്ററും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
Mail This Article
×
അബുദാബി ∙ കേരളത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാൻ പ്രവാസികൾ പ്രതിജ്ഞാബദ്ധരാകണമെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. കേരള സോഷ്യൽ സെന്ററും (കെ.എസ്.സി) മലയാളം മിഷൻ അബുദാബി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയനന്ദന രതീഷ് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ.എസ്.സി പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ.എൽ.ഗോപി, അബുദാബി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകരൻ, ടി.എം.സലിം, ടി.വി.സുരേഷ്‌കുമാർ, വി.പി.കൃഷ്ണകുമാർ, സഫറുല്ല പാലപ്പെട്ടി, ആർ.ശങ്കർ എന്നിവർ പ്രസംഗിച്ചു. 3 മുതൽ 5 വർഷംവരെ പിന്നിട്ട അധ്യാപകരെ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
English Summary:
KSC and Malayalam Mission Abu Dhabi Chapter jointly organized the Kerala Birth Day celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.