ADVERTISEMENT

ദുബായ് ∙ യുഎഇയില്‍  സന്ദർശക വീസയിലെത്തുന്നവർക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) തുക യുഎഇ നിങ്ങള്‍ക്ക് തിരിച്ചുനല്‍കും. അതിന് ആദ്യം വാറ്റ് റീഫണ്ട് ലഭിക്കാന്‍ അർഹത ഉണ്ടോ എന്ന് അറിയണം.

∙ ഇക്കാര്യങ്ങള്‍ ഓർക്കുക
1.
യുഎഇയില്‍ താമസവീസയുളളവരാകരുത്
2. വിമാനകമ്പനിയുടെ ജീവനക്കാരനായി യുഎഇയിലെത്തി മടങ്ങുന്നവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.
3. 18 വയസ്സിന് മുകളിലുളളവരായിരിക്കണം.
4. സാധനങ്ങള്‍ വാങ്ങിക്കുന്ന കടകള്‍ യുഎഇയുടെ വാറ്റ് റീഫണ്ട് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം. ഷോപ്പിങ് നടത്തുന്നതിന് മുന്‍പ് ഇക്കാര്യം ചോദിച്ച് മനസ്സിലാക്കാം.
5. സാധനങ്ങള്‍ വാങ്ങി 90 ദിവസത്തിനുളളിലാണെങ്കില്‍ മാത്രമെ റീഫണ്ട് ആനുകൂല്യം ലഭിക്കുകയുളളൂ.
6. റീഫണ്ടിന് അപേക്ഷിക്കുന്ന സാധനങ്ങള്‍ കൈവശമുണ്ടായിരിക്കണം.

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോൾ വീസാ സൗജന്യം. Image Credits: Jag_cz/Istockphoto.com
Image Credits: Jag_cz/Istockphoto.com

യുഎഇയില്‍ പ്ലാനറ്റ് എന്ന സ്ഥാപനമാണ് വാറ്റ് റീഫണ്ട് നടപടിക്രമങ്ങള്‍ ചെയ്യുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കരഅതിർത്തികളിലുമെല്ലാം ഇതിനായുളള കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇനി, സാധനങ്ങള്‍ വാങ്ങിയ ബില്ലുകള്‍ ഇല്ലെങ്കിലും ഈ തുക തിരിച്ചുകിട്ടാന്‍ വഴിയുണ്ട്. കാരണം യുഎഇയിലെ മിക്ക ഔട്ട്ലെറ്റുകളിലും ഇപ്പോള്‍ പേപ്പർബില്ലുകള്‍ നല്‍കുന്നില്ല. മെയില്‍ ഐഡികളിലേക്ക് അല്ലെങ്കിൽ എസ്‍എംഎസ് ഇ- കോപ്പിയായി ബില്ല് അയക്കുകയാണ് ചെയ്യുന്നത്.

ദുബായ്. ചിത്രത്തിന് കടപ്പാട്: വാം
ദുബായ്. ചിത്രത്തിന് കടപ്പാട്: വാം

2018 മുതല്‍ നിലവിലുണ്ടെങ്കിലും 2022 ലാണ് യുഎഇയിലെ ഫെഡറല്‍ ടാക്സ് അതോറിറ്റി പൂർണമായും ഡിജിറ്റലായി വാറ്റ് തുക തിരിച്ചുനല്‍കുന്ന രീതി ആരംഭിച്ചത്. രാജ്യത്തെത്തുന്ന സന്ദർശകർക്ക് വാറ്റ് റീഫണ്ട് എളുപ്പമാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്. വിവിധ റീട്ടെയ്ല്‍ ഷോപ്പുകള്‍ ഇതിനോട് പൂർണമായും സഹകരിച്ചു.

∙ പേപ്പറില്ലാ വാറ്റ് റീഫണ്ട് എങ്ങനെ?
സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതത് കടയിലുളള നിയുക്തവ്യക്തിയോട് വാറ്റ് ഒഴിവാക്കുന്നതിനായി പാസ്പോർട്ട് വിവരങ്ങള്‍ ചേർക്കാന്‍ ആവശ്യപ്പെടാം. ഇതിനായി പാസ്പോർട്ട് നമ്പറും ഒപ്പം മൊബൈല്‍ നമ്പറും ഡിജിറ്റല്‍ ടാക്സ് ഫ്രീ സിസ്റ്റത്തില്‍ ചേർക്കും. ഇതോടെ എസ് എം എസ് ആയി ടാക്സ് ഇന്‍വോയ്സും ഒപ്പം ടാക്സ് ഫ്രീ ടാഗും ലഭിക്കും. വാറ്റ് റീഫണ്ട് ലഭിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 250 ദിർഹത്തിന്റെ ഷോപ്പിങ് നടത്തിയിരിക്കണം.

ദുബായ്. ചിത്രത്തിന് കടപ്പാട്: വാം
ദുബായ്. ചിത്രത്തിന് കടപ്പാട്: വാം

അതേസമയം തന്നെ ചില സ്ഥാപനങ്ങള്‍ ഇപ്പോഴും പേപ്പർ ബില്ലുകള്‍ തന്നെ നല്‍കാറുണ്ട്. അങ്ങനെയെങ്കില്‍ ഈ ബില്ലും, കൂടെ പ്ലാനറ്റ് ടാക്സ് ഫ്രീ ടാഗും കരുതണം. വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുളള എക്സിറ്റ് പോയിന്റുകളിലുളള കേന്ദ്രങ്ങളില്‍ ബില്ലും ഒപ്പം ടാഗും നല്‍കണം.

ടാക്സ് ഫ്രീ ടാഗിലുളള ക്യൂ ആർ കോഡ് സ്കാന്‍ ചെയ്താല്‍ പ്ലാനറ്റ് ഷോപ്പർ പോർട്ടലില്‍ കയറാം. ടാക്സ് ഫ്രീയായി സാധനങ്ങള്‍ വാങ്ങിയതിന്റെ വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാകും. വാറ്റ് റീഫണ്ട് പൂർത്തിയാക്കേണ്ട വിവിധ ഘട്ടങ്ങളെകുറിച്ച് ഇതിലൂടെ മനസിലാക്കാം.

ബുർജ് ഖലീഫയും റോഡുകളും മേൽപ്പാലങ്ങളും ചേർന്നു ദുബായ് നഗരത്തിന്റെ രാത്രികാല കാഴ്ച. ചിത്രങ്ങൾ : സുരേഷ് കുമാർ, കരാമ
ബുർജ് ഖലീഫയും റോഡുകളും മേൽപ്പാലങ്ങളും ചേർന്നു ദുബായ് നഗരത്തിന്റെ രാത്രികാല കാഴ്ച. ചിത്രങ്ങൾ : സുരേഷ് കുമാർ, കരാമ

∙ എങ്ങനെ വാറ്റ് റീഫണ്ട് ആവശ്യപ്പെടാം
1.
ലഗേജ് ചെക്കിങിന് മുന്‍പ് എല്ലാ ബില്ലുകളും സാധനങ്ങളും വിമാനത്താവളങ്ങളിലോ ലാന്‍ഡ് പോർട്ടുകളിലോ ഉളള വാറ്റ് റീഫണ്ട് കേന്ദ്രങ്ങളില്‍ നല്‍കണം. പാസ്പോർട്ട് അവിടെയുളള നിയുക്ത വ്യക്തിക്ക് നല്‍കാം.
2. സ്വയം സേവന കിയോസ്കുകളിലാണെങ്കില്‍ ആദ്യം പാസ്പോർട്ട് അല്ലെങ്കില്‍ ജിസിസി ഐഡി സ്കാന്‍ ചെയ്യാം. അല്ലെങ്കില്‍ പാസ്പോർട്ട് നമ്പർ ടൈപ്പ് ചെയ്ത് നല്‍കാം. തുടർന്ന് വരുന്ന നിർദ്ദേശങ്ങള്‍ പാലിക്കാം. തുടർച്ച് പച്ച വെളിച്ചമാണ് തെളിയുന്നതെങ്കില്‍ സ്കാനിങ് പൂർത്തിയായെന്നാണ് മനസിലാക്കേണ്ടത്. ചുവപ്പുവെളിച്ചമാണ് തെളിയുന്നതെങ്കില്‍ കേന്ദ്രത്തിലുളള നിയുക്ത വ്യക്തിയുടെ സഹായം തേടാം.

Representative Image. Image Credit: Sven Hansche/shutterstock.com
Representative Image. Image Credit: Sven Hansche/shutterstock.com

3. സ്കാനിങ് പൂർത്തിയായാല്‍ ഏത് തരത്തിലാണ് വാറ്റ് തുക തിരിച്ചുവേണ്ടതെന്ന് തീരുമാനിക്കാം. ക്രെഡിറ്റ്-ഡെബിറ്റ് കാർഡ്, പണം, ഡിജിറ്റല്‍ വാലറ്റ് തുടങ്ങിയ വിവിധ രീതിയില്‍ പണം കൈപ്പറ്റാം.

∙ യുഎഇയിലെ വാറ്റ് റീഫണ്ട് കേന്ദ്രങ്ങള്‍
വാറ്റ് തുക തിരിച്ചുകിട്ടുന്നതിനായി വിമാനത്താവളങ്ങളിലോ ലാൻഡ് പോർട്ടുകളിലോ ലഗേജ് നല്‍കുന്നതിന് മുന്‍പ് പ്ലാനറ്റ് വാറ്റ് റീഫണ്ട് കേന്ദ്രങ്ങളിലെത്തണം. ഏതെങ്കിലും തരത്തില്‍ പരിശോധന ആവശ്യമാണെങ്കില്‍ ചെയ്യുന്നതിനായാണ് ലഗേജ് നല്‍കുന്നതിന് എത്തണമെന്ന് ആവശ്യപ്പെടുന്നത്.

∙ വിമാനത്താവളങ്ങള്‍
1.
സയീദ് ഇന്റർനാഷനല്‍ വിമാനത്താവളം
2. ദുബായ് വിമാനത്താവളം (ടെർമിനല്‍ 1,2,3)
3. അല്‍ മക്തൂം വിമാനത്താവളം
4. ഷാർജ വിമാനത്താവളം
5. അലൈന്‍ വിമാനത്താവളം
6. റാസല്‍ ഖൈമ വിമാനത്താവളം
7. അല്‍ ഫുജൈറ വിമാനത്താവളം

∙ കര അതിർത്തികള്‍ (ലാൻഡ് ബോർഡറുകള്‍)
1.
അല്‍ ഖുവൈഫാത്ത് ( സൗദി അറേബ്യ ബോർഡർ)
2. അല്‍ ഹിലി അലൈന്‍ (ഒമാന്‍ ബോർഡർ)
3. അല്‍ മദീഫ്,അലൈന്‍ ( ഒമാന്‍ ബോർഡർ)
4. ഹത്ത (ഒമാന്‍ ബോർഡർ)
5. ഖത്മത് മലാഹ (ഒമാന്‍ ബോർഡർ)

∙ തുറമുഖങ്ങൾ
1.
പോർട്ട് സയീദ് (അബുദബി)
2. പോർട്ട് റാഷിദ് ( ദുബായ്)
3. ഫുജൈറ പോർട്ട് (ഫുജൈറ)

English Summary:

UAE Refunds VAT to Tourist Visa Holders, Check Eligibility First

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com