ADVERTISEMENT

റിയാദ് ∙ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട്  സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ വീണ്ടും അനിശ്ചിതത്വം. കേസ് രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിവച്ചു. കേസിൽ അന്തിമ ഉത്തരവ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി ഇക്കാര്യത്തിൽ വിധി പ്രഖ്യാപിച്ചില്ല. ഇന്ന് നടക്കുന്ന സിറ്റിങ്ങിൽ അന്തിമ ഉത്തരവ് വന്ന് റഹീമിന്റെ മോചനം ഉടൻ സാധ്യമാകുമെന്നായിരുന്നു റിയാദിലെ റഹീം നിയമസഹായ സമിതിയും ലോകമെമ്പാടുമുള്ള മലയാളികളും പ്രതീക്ഷിച്ചിരുന്നത്. 

പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയായിട്ടുണ്ട്. ഇനി റിയാദ് ക്രിമിനൽ കോടതിയുടെ അന്തിമ ഉത്തരവ് മാത്രമാണ് പുറത്തുവരാനുള്ളത്. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു. ഇന്ന് രാവിലെ എട്ടരയ്ക്കാണ് കേസ് കോടതി പരിഗണിച്ചത്.

English Summary:

Uncertainty again in the Release of Abdul Rahim, a Native of Kozhikode who is in Riyadh Jail. The Case was Adjourned for Another Two Weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com