ADVERTISEMENT

അബുദാബി ∙ ഷെയ്ഖ് സായിദ് പുസ്തക അവാർഡിന് 75 രാജ്യങ്ങളിൽനിന്ന് 4052 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടിക ഡിസംബറിൽ പ്രസിദ്ധീകരിക്കും. യുവഎഴുത്തുകാരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ (1034) ലഭിച്ചത്. സാഹിത്യ വിഭാഗത്തിൽ 1001, ബാലസാഹിത്യ വിഭാഗത്തിൽ 439 അപേക്ഷകൾ ലഭിച്ചു.

സാഹിത്യ, കലാ വിമർശനം, വികസ്വര രാജ്യങ്ങൾക്കുള്ള സംഭാവന, പരിഭാഷ, അറബ് സംസ്‌കാരം തുടങ്ങിയ വിഭാഗങ്ങളിലാണ് മറ്റു നാമനിർദേശങ്ങൾ. ഓരോ വിഭാഗത്തിലും 7.5 ലക്ഷം ദിർഹമാണ് സമ്മാനത്തുക. സാംസ്‌കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം ദിർഹമാണ് സമ്മാനം, അറബിക് ഭാഷാകേന്ദ്രമാണ് മത്സരം സംഘടിപ്പിക്കുന്നത്.

English Summary:

19th Sheikh Zayed Book Award receives 4052 nominations from 75 countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com