ADVERTISEMENT

മനാമ∙ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. ദിസ് ഈസ് ബഹ്‌റൈനും പഞ്ചാബി വീർസയും ചേർന്നാണ് ഈ പരിപാടി ഒരുക്കുന്നത്. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാഷനൽ സ്റ്റേഡിയത്തിൽ വച്ച്  പരിപാടി നടത്തും. 13 വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും ഈ നൃത്തത്തിൽ പങ്കെടുക്കാം.

ഒരുമിച്ച് 5100 പേർ ബംഗ്രാ നൃത്തം ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇത് ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാൻ സഹായിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് @punjabivirsa23bahrain എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യുന്നവർക്ക് നൃത്തം പഠിക്കാനുള്ള വിഡിയോ ലിങ്ക് ലഭിക്കും.

പഞ്ചാബിലെ ഒരു ജനപ്രിയ നാടോടി നൃത്തമാണ് ബംഗ്രാ. സന്തോഷവും ആഘോഷവും പ്രകടിപ്പിക്കുന്ന ഒരു നൃത്തരൂപമാണിത്. സംഘാടകർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

English Summary:

This Is Bahrain and Punjabi Veerza, to Organize Dance Program with the Aim of Guinness World Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com