ADVERTISEMENT

ദോഹ ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്‍റർനാഷണൽ ആന്‍റി കറപ്ഷൻ എക്സലൻസ് അവാർഡിന്‍റെ എട്ടാമത് എഡിഷൻ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് കോസ്റ്റാറിക്കയുടെ തലസ്ഥാനമായ സാൻ ജോസിൽ നടന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പുരസ്കാരദാന ചടങ്ങിൽ നേരിട്ട് പങ്കെടുത്തു.

യുഎൻ സഹകരണത്തോടെയാണ് ഈ അവാർഡ് നൽകുന്നത്. അഴിമതി വിരുദ്ധ പ്രവർത്തനത്തിലെ മികവിനുള്ള ലൈഫ് ടൈം അവാർഡ് ഡോ. മുന ബുക്കാഹിന് ലഭിച്ചു. അക്കാദമിക് റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ ആന്‍റി കറപ്ഷൻ അവാർഡ് പ്രഫസർ റോബർട്ട് ക്ലിറ്റ്ഗാർഡിനും പ്രഫസർ ആൽബർട്ടോ വന്നൂച്ചിക്കും സംയുക്തമായി ലഭിച്ചു. സ്‌പോർട്‌സിനെ അഴിമതിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പുരസ്‌കാരം ഡോ.റോഡ്രിഗോ ഏരിയാസ് ഗ്രില്ലൊ, പ്രഫസർ ഏലിയാസ് ബാന്‍റേക്കസ് എന്നിവർക്ക് ലഭിച്ചു. 

ചിത്രം: ഖത്തർ  ന്യൂസ് ഏജൻസി.
ചിത്രം: ഖത്തർ ന്യൂസ് ഏജൻസി.

ഇന്നവേഷൻ / ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ഇൻ ആന്‍റി കറപ്ഷൻ അവാർഡ് ഖദീജ ഷെരീഫിന് സമ്മാനിച്ചു. യൂത്ത് ക്രിയേറ്റിവിറ്റി ആൻഡ് എൻഗേജ്മെന്‍റ് ഇൻ ആന്‍റി കറപ്ഷൻ അവാർഡ് ഗയോ ജെയിംസ് എംപുയയ്ക്കും മെജർ മെക്സിക്കോ ഓർഗനൈസേഷനും നൽകി.

ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്റർനാഷനൽ ആന്റി കറപ്ഷൻ എക്സലൻസ് അവാർഡ് ജേതാക്കൾ  ഖത്തർ അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കൊപ്പം.
ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്റർനാഷനൽ ആന്റി കറപ്ഷൻ എക്സലൻസ് അവാർഡ് ജേതാക്കൾ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കൊപ്പം.

കോസ്റ്റാറിക്കയുടെ ഫസ്റ്റ് വൈസ് പ്രസിഡന്‍റ് സ്റ്റീഫൻ ബ്രണ്ണർ നെയ്ബിഗ്, റൂൾ ഓഫ് ലോ ആൻഡ് സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷനുകൾക്കായുള്ള യുഎൻ അസിസ്റ്റന്‍റ് സെക്രട്ടറി ജനറൽ അലക്സാണ്ടർ സുവേവ്, അഴിമതി തടയുന്നതിനുള്ള യുഎൻ സ്പെഷ്യൽ അഡ്വക്കേറ്റ് ഡോ.അലി ബിൻ ഫെതൈസ് അൽ മർരി എന്നിവരും ചടങ്ങിൽ സംസാരിച്ചു.

English Summary:

Sheikh Tamim bin Hamad Al-Thani International Anti-Corruption Excellence Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com