ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് രാജ്യാന്തര പുസ്തകമേളയില്‍ മലയാളി സാന്നിധ്യം. ഒരു വര്‍ഷം കൊണ്ട് 8 കുവൈത്ത് കവിതാസമാഹാരങ്ങള്‍ അറബിക് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്ത ഫാറൂഖ് കോളജിലെ അധ്യാപക സംഘത്തിലെ രണ്ട് അംഗങ്ങളാണ് കുവൈത്ത് രാജ്യാന്തര പുസ്തകമേളയിലെ മലയാളി സാന്നിധ്യം. ഡോ. മുഹമ്മദ് ആബിദ് യു. പി, ഡോ. അബ്ബാസ് കെ. പി എന്നിവരാണ് 47-ാമത് പുസ്തകമേളയില്‍ പങ്കെടുക്കാനായി ദാര്‍ സുആദ് അല്‍ സബാഹ് ഫോര്‍ കള്‍ചറല്‍ ആന്‍ഡ് സെസൈറ്റിയുടെ ക്ഷണം സ്വീകരിച്ച് എത്തിയത്.

അറബ് സാഹിത്യലോകത്ത് ഏറെ ശ്രദ്ധ നേടിയ കുവൈത്ത് കവയത്രിയും എഴുത്തുകാരിയും നിരൂപകയുമായ സുആദ് മുഹമദ് അല്‍ സബാഹിന്റെ കവിതസമാഹാരങ്ങളാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇരുപത്തിയൊന്നിന് വൈകിട്ട് ഏഴു മണിക്ക് മിഷ്‌റഫ് കുവൈത്ത് ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറിലെ ഹാള്‍ നമ്പര്‍ 6-ലെ 14-ാം സ്റ്റാളായ ദാര്‍ സുഅദ് അല്‍ സബാഹ് പവലിയനില്‍ വച്ച് കുവൈത്ത് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥർ കവിതസമാഹാരങ്ങള്‍ പ്രകാശനം ചെയ്യും.   

ദാര്‍ സുആദ് അല്‍ സബാഹ് ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് സെസൈറ്റി ഡയറക്ടര്‍ അലി അല്‍ മസ്ഊദിയോടെ ഒപ്പം
ഡോ. അബ്ബാസ് കെ. പിയും, ഡോ. മുഹമ്മദ് ആബിദ് യു. പി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദാര്‍ സുആദ് അല്‍ സബാഹ് ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് സെസൈറ്റി ഡയറക്ടര്‍ അലി അല്‍ മസ്ഊദിയോടെ ഒപ്പം ഡോ. അബ്ബാസ് കെ. പിയും, ഡോ. മുഹമ്മദ് ആബിദ് യു. പി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കുവൈത്തിലെ പ്രമുഖ പ്രസാധകരായ 'ദാര്‍ സുആദ് അല്‍ സബാഹും' ഫാറൂഖ് കോളജ് അറബിക് ഗവേഷണ വിഭാഗവും സഹകരിച്ചാണ് പ്രമുഖ കവയിത്രി ഡോ. സുആദ് സബാഹിന്റെ കവിതകളുടെ മലയാള പതിപ്പ് പുറത്തിറക്കുന്നത്. 

ഡോ. അബ്ബാസ് കെ. പി - 'നിനക്കുമാത്രമെന്‍ ഗദ്യവും പദ്യവും', ഡോ. മുഹമ്മദ് ആബിദ് യു. പി -'റോസാപ്പൂക്കളുടെയും തോക്കുകളുടെയും സംഭാഷണം',  ഡോ. എം അബ്ദുല്‍ ജലീല്‍.  -'കുരുവികള്‍ക്ക് കവിതഴെുതുന്ന നഖങ്ങളുണ്ട്', ഹാസില്‍ മുട്ടില്‍ -'ആദിയില്‍ പെണ്ണുണ്ടായിരുന്നു' ഫൈറൂസ റാളിയ എടച്ചേരി -'പെണ്ണ് കവിതയാണ്, കവിത പെണ്ണും',  ആയിഷത്ത് ഫസ്‌ന നിര്‍വഹിച്ച 'ചക്രവാളത്തിനുമപ്പുറം' ഒപ്പം, ഡോ. സബീന കെ രണ്ട് വിവര്‍ത്തനങ്ങളായ  'പ്രണയ ലിഖിതങ്ങള്‍', 'എന്റെ നാട്ടിലേക്കുള്ള അടിയന്തര സന്ദേശങ്ങള്‍', ഉള്‍പ്പെടുന്നതാണ് 8 കവിതാസമാഹരങ്ങള്‍.

ഡോ. യു. പി. മുഹമ്മദ് ആബിദ്, ഡോ. അബ്ബാസ് കെ. പി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡോ. യു. പി. മുഹമ്മദ് ആബിദ്, ഡോ. അബ്ബാസ് കെ. പി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഡോ. അബ്ബാസ് കെ. പി ആണ് വിവര്‍ത്തന പ്രോജക്ട് കോര്‍ഡിനേറ്റര്‍. സുആദ് മുഹമദ് അല്‍ സബാഹിന്റെ മറ്റ് കവിതകള്‍ കൂടെ ഉടന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമെന്ന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ പറഞ്ഞു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സുആദ് മുഹമദ് അല്‍ സബാഹ്
തെക്കന്‍ ഇറാക്കിലെ ബസറ ഗവര്‍ണറേറ്റിലെ അല്‍ സുബൈര്‍ എന്ന പ്രദേശത്ത് 1942 മെയ് 22-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം ബസ്രയിലെ ഖലീഫ ആല്‍ അസാദിയ പ്രൈമറി സ്‌കൂളിലും കുവൈത്തിലെ അല്‍ ഖന്‍സാ സ്‌കൂളിലുമായി പൂര്‍ത്തീകരിച്ചു. സെക്കന്‍ഡറി വിദ്യാഭ്യാസം കുവൈത്തിലെ അല്‍ മിര്‍ഖാബ് സ്‌കൂളില്‍നിന്ന് നേടി. കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1973-ല്‍ സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയമീമാംസയിലും ബിരുദം കരസ്ഥമാക്കി.

ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1976-ല്‍ ബിരുദാനന്തര ബിരുദം നേടി. ലണ്ടനിലെ സറേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1981 സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയമീമാംസയിലും ഗവേഷണ ബിരുദം പൂര്‍ത്തിയാക്കി. കുവൈത്തിലെ രാജ ഭരണകുടുംബാംഗമായ സുആദ് അല്‍ സബാഹ് പ്രസിദ്ധീകരണത്തിനും വിതരണത്തിനു വേണ്ടി 1985-ല്‍ 'സുആദ് അല്‍ സബാഹ് പബ്ലിഷിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹൗസ് ' സ്ഥാപിച്ചു. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അറബ് യുവാക്കളില്‍ സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മത്സരങ്ങള്‍ സംഘടിപ്പിക്കുകയും 'സുആദ് അല്‍ സബാഹ് അവാര്‍ഡ് ഫോര്‍ ഇന്റലക്ചല്‍ ക്രിയേറ്റിവിറ്റി' എന്ന പുരസ്‌കാരം ഏര്‍പ്പെടുത്തി. കുവൈത്തിന്റെ അകത്തും പുറത്തുമുള്ള നിരവധി വിദ്യാഭ്യാസ, സാഹിത്യ, സാമ്പത്തിക സമിതികളില്‍ അംഗത്വമുള്ള സുആദ് അനവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇരുപതോളം കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയ ഇവര്‍ സാഹിത്യ, നിരൂപണ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇംഗ്ലിഷ്, ഫ്രഞ്ച്, താജിക്, ജര്‍മന്‍, സ്വീഡിഷ്, കൊറിയന്‍, ബള്‍ഗേറിയന്‍തുര്‍ക്കിഷ്, സ്പാനീഷ് തുടങ്ങി നിരവധി ഭാഷകളില്‍ വിവര്‍ത്തനം  ചെയ്തിട്ടുണ്ട് സുആദ് മുഹമദ് അല്‍ സബാഹിന്റെ കൃതികള്‍.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പുസ്തകമേള 30-വരെ
കുവൈത്തിലെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍, ആര്‍ട്ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ആണ് കുവൈത്തില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പ്രസാധകരെയും പങ്കെടുപ്പിച്ചാണ് വിപുലമായ രീതിയില്‍ പുസ്തകമേള നടത്തുന്നത്. ബുധനാഴ്ച മേളയുടെ ഉദ്ഘാടനം വാര്‍ത്താവിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്‌മാന്‍ അല്‍ മുതൈരി ആണ് നിര്‍വഹിച്ചു. 

ഹാള്‍ നമ്പര്‍ 5, 6, 7-എന്നിവടെങ്ങളിലാണ് പുസ്തകമേള. രാവിലെ 9 മുതല്‍ ഒരു മണിവരെയും വൈകിട്ട് നാല് മുതല്‍ പത്ത് മണി വരെയാണ് സമയം. പ്രവേശനം സൗജന്യമാണ്. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്നതാണ് കുവൈത്ത് രാജ്യാന്തര പുസ്തകമേള.

English Summary:

Teachers of Farooq College participated in Kuwait International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com