അനധികൃത താമസം; കുവൈത്ത് 385 പേരെ നാടുകടത്തും
Mail This Article
×
കുവൈത്ത് സിറ്റി ∙ താമസ, തൊഴിൽ നിയമം ലംഘിച്ചതിന്റെ പേരിൽ പിടിയിലായ 385 വിദേശികളെ ഈ മാസം നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 11-14 തീയതികളിൽ നടത്തിയ തിരച്ചിലിനിടെ പിടിക്കപ്പെട്ടവരാണ് ഇവർ. നേരത്തേ 497 നിയമലംഘകരെ നാടുകടത്തിയിരുന്നു. 49 ലക്ഷം പേരുള്ള കുവൈത്ത് ജനസംഖ്യയിൽ ഭൂരിഭാഗവും വിദേശികളാണ്. ദേശീയ അസന്തുലിതാവസ്ഥ പരിഹരിച്ച് തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ ശക്തമാക്കുന്നത്.
നിയമലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാൻ കുവൈത്ത് അനുവദിച്ച 3 മാസത്തെ പൊതുമാപ്പ് ജൂൺ 30ന് അവസാനിച്ചിരുന്നു. അതിനു ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
English Summary:
Kuwait to deport more expats over residency, labour violations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.