കവിതാസമാഹാരങ്ങള്‍ പ്രകാശനം ചെയ്തു
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പ്രമുഖ പ്രസാധകരായ 'ദാര്‍ സുആദ് അല്‍ സബാഹും' ഫാറൂഖ് കോളജ് അറബിക് ഗവേഷണ വിഭാഗവും സഹകരിച്ച് 8 കവിതാസമാഹാരങ്ങളുടെ മലയാള പതിപ്പ് പുറത്തിറക്കി.
കുവൈത്തിലെ പ്രമുഖ കവയിത്രി ഡോ. സുആദ് മുഹമദ് അല്‍ സബാഹിന്റെ കവിതകളാണ് ഇന്നലെ കുവൈത്ത് രാജ്യാന്തര 47-ാം പുസ്തകമേളയിൽ ഇന്ത്യന്‍ എംബസി സെക്കണ്ട് സെക്രട്ടറി ബി. എന്‍. പ്രസാദ് പ്രകാശനം ചെയ്തത്. ഒരു വര്‍ഷം കൊണ്ട് 8 കുവൈത്ത് കവിതാസമാഹാരങ്ങള്‍ അറബിക് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്.
ദാര്‍ സുആദ് അല്‍ സബാഹ് ഫോര്‍ കള്‍ച്ചറല്‍ ആന്‍ഡ് സെസൈറ്റി ഡയറക്ടര്‍ അലി അല്‍ മസ്ഊദിയും, ഒപ്പം വിവര്‍ത്തകരായ ഡോ. അബ്ബാസ് കെ. പി, ഡോ. മുഹമ്മദ് ആബിദ് യു. പി എന്നീവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ഡോ. അബ്ബാസ് കെ. പി - 'നിനക്കുമാത്രമെന്‍ ഗദ്യവും പദ്യവും', ഡോ. മുഹമ്മദ് ആബിദ് യു. പി -'റോസാപ്പൂക്കളുടെയും തോക്കുകളുടെയും സംഭാഷണം', ഡോ. എം അബ്ദുല്‍ ജലീല്‍. -'കുരുവികള്‍ക്ക് കവിതഴെുതുന്ന നഖങ്ങളുണ്ട്', ഹാസില്‍ മുട്ടില്‍ -'ആദിയില്‍ പെണ്ണുണ്ടായിരുന്നു' ഫൈറൂസ റാളിയ എടച്ചേരി -'പെണ്ണ് കവിതയാണ്, കവിത പെണ്ണും', ആയിഷത്ത് ഫസ്ന നിര്‍വഹിച്ച 'ചക്രവാളത്തിനുമപ്പുറം' ഒപ്പം, ഡോ. സബീന കെ രണ്ട് വിവര്‍ത്തനങ്ങളായ 'പ്രണയ ലിഖിതങ്ങള്‍', 'എന്റെ നാട്ടിലേക്കുള്ള അടിയന്തര സന്ദേശങ്ങള്‍', ഉള്‍പ്പെടുന്നതാണ് 8 കവിതാസമാഹരങ്ങള്‍. മിഷ്റഫ് കുവൈത്ത് ഇന്റര്‍നാഷനല്‍ ഫെയറിലെ നടക്കുന്ന പുസ്തകമേള ഈ മാസം അവസാനം വരെയുണ്ട്.