ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ നവകേരള ഹൂറ - മുഹറക്ക് മേഖല സമ്മേളനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ. സുഹൈൽ ഉദ്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷനായിരുന്നു. കോ - ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, അസി. സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ . കെ. ജയൻ, പ്രശാന്ത് മാണിയത്ത്, എസ്. വി. ബഷീർ എന്നിവർ പ്രസംഗിച്ചു. അഭിനവ് അശോക് അനുശോചന പ്രമേയവും സുബേർ പി വി കെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സുമേഷ് കോക്കാടൻ സ്വാഗതവും ഷാജഹാൻ കരുവന്നൂർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ. രഞ്ജിത്ത് (പ്രസിഡന്റ്), ഷാജഹാൻ കരുവന്നൂർ (സെക്രട്ടറി), അജിത്ഖാൻ (ട്രഷറർ), സുമേഷ് കൊക്കാടൻ (വൈസ്. പ്രസിഡന്റ്), അഭിനവ് അശോക് (ജോയിന്റ് സെക്രട്ടറി), സുബൈർ പി. വി. കെ., ഷാജി തുമ്പരത്തി (എക്സിക്യൂട്ടീവ് അംഗം) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. കേന്ദ്ര സമ്മേളന പ്രതിനിധികളായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ കൂടാതെ ഉണ്ണികൃഷ്ണൻ സോപാനം, ബിജു വർഗ്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

English Summary:

A K Suhail inaugurated Bahrain Navakerala Hoora Muharraq Regional Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com