ADVERTISEMENT

ദോഹ ∙ ഐസിസി യൂത്ത് വിങ്  'മൈൽസ് ഫോർ സ്മൈൽസ്' വാക്കത്തോൺ സംഘടിപ്പിച്ചു. പ്രമേഹം, ഹൃദ്രോഗം എന്നിവയെ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആസ്പയർ പാർക്കിൽ പരിപാടി സംഘടിപ്പിച്ചത്. അഞ്ചു കിലോമീറ്റർ വാക്കത്തോണിൽ നിരവധി പേർ പങ്കെടുത്തു. ആരോഗ്യപ്രശ്‌നങ്ങൾ തടയുന്നതിന് ചിട്ടയായ വ്യായാമത്തിന്റെയും സമതുലിതമായ ജീവിതശൈലിയുടെയുംഅനിവാര്യത  എടുത്തു കാണിക്കുന്നതായിരുന്നു  പരിപാടി. 

ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, സെക്രട്ടറി എബ്രഹാം കെ ജോസഫ്, ശന്തനു ദേശ്പാണ്ഡെ, ഐസിസി യൂത്ത് വിംഗ് കോർഡിനേറ്റർ ഇൻ ചാർജ് സജീവ് സത്യശീലൻ എന്നിവർ ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

icc-youth-wing-organized-miles-for-smiles-walkathon-doha-1

ചെയർമാൻ എഡ്വിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഐസിസി എക്‌സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിക്ക്  നേതൃത്വം  നൽകി. വാക്കത്തോണിന് എൻബിഎഫ് അക്കാദമി,  ആസ്റ്റർ മെഡിക്കൽ എന്നിവരുമായി സഹകരിച്ചാണ് വാക്കത്തോൺ  സംഘടിപ്പിച്ചത്. വാക്കത്തോണിന്റെ ഭാഗമായി സൗജന്യ വൈദ്യപരിശോധനയും ഒരുക്കിയിരുന്നു.

English Summary:

ICC Youth Wing organized Miles for Smiles Walkathon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com