ADVERTISEMENT

ഹോ ചി മിൻ സിറ്റി∙ 27 ബില്യൻ ഡോളർ തട്ടിപ്പ് നടത്തിയ കേസിൽ വിയ്റ്റനാം ശതകോടീശ്വരിക്ക് വധശിക്ഷ.  വാൻ തിൻ ഫാറ്റ് ചെയർവുമൺ ട്രൂങ് മൈ ലാനെ (63)യാണ് കോടതി വധശിക്ഷ വിധിച്ചത്. കൈക്കൂലി, ബാങ്കിങ് നിയന്ത്രണങ്ങൾ ലംഘിക്കൽ, തട്ടിപ്പ് എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി ഹോ ചി മിൻ സിറ്റിയിലെ പീപ്പിൾസ് കോടതി കണ്ടെത്തി. 

വിചാരണയ്ക്ക് മുമ്പ് പ്രതിക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടായിരുന്നില്ലെന്ന കാരണത്താൽ തന്നെ വധശിക്ഷ പോലെ ഉയർന്ന ശിക്ഷവിധിക്കുമെന്ന് കരുതിയിരുന്നില്ല. സൈഗോൺ കൊമേഴ്‌സ്യൽ ബാങ്കിനെ (എസ്‌സിബി) പുനഃക്രമീകരിക്കാനുള്ള സംസ്ഥാനത്തിന്‍റെ പദ്ധതിയാണ് പ്രതിയും കൂട്ടാളികളും തട്ടിപ്പ് നടത്തുന്നതിനായി ഉപയോഗിച്ചത്. വിപുലവും സംഘടിതവുമായ കുറ്റകൃത്യമാണ് പ്രതി നടത്തിയത്. തിരുത്താൻ സാധിക്കാത്ത സാമ്പത്തിക  പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമായി എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 

11 വർഷം നീണ്ട തട്ടിപ്പ് ആസൂത്രണം ചെയ്തത് ട്രൂങ് മൈലാനാണെന്നാണ് കോടതി വിലിയിരുത്തുന്നത്. എസ്‌സിബിയിലെ 91.5% ഓഹരി പരോക്ഷമായി അവൾ പല വ്യക്തികൾ മുഖേനയും സ്വന്തമാക്കി. വാൻ തിൻ ഫാറ്റിന്‍റെ ഇക്കോസിസ്റ്റത്തിലെ കമ്പനികൾക്ക് വായ്പ അനുവദിക്കാൻ ബാങ്ക് അധികൃതരോട് നിർദേശിച്ചു. ഷെൽ കമ്പനികൾക്ക് പണം കൈമാറാനും എസ്‌സിബി ഓഫിസർമാരോട് ആവശ്യപ്പെട്ടു. ഇതിലൂടെയായിരുന്നു തട്ടിപ്പ്. 

2012 മുതൽ 2022 വരെ ലാനും  കൂട്ടാളികളും 2,500 വായ്പകൾ എടുക്കുകയും ബാങ്കിന് വൻ നഷ്ടം വരുത്തുകയും ചെയ്തു.എസ്‌സിബിയിലെ തെറ്റ് മറയ്ക്കാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്നാമിലെ ഓഡിറ്റർമാർക്ക് കൈക്കൂലി നൽകാൻ ലാൻ തന്‍റെ ജീവനക്കാരോട് നിർദേശിച്ചു.  ഹെഡ് ബാങ്കിങ് ഇൻസ്പെക്ടർ ദോ തി നാൻ 5.2 മില്യൻ ഡോളർ കൈക്കൂലിയായി സ്വീകരിച്ചു.  എസ്‌ബിവിയുടെ ഡപ്യൂട്ടി ചീഫ് ഇൻസ്‌പെക്ടറായ എൻഗുയെൻ വാൻ ഹംഗിന് 300,000 ഡോളർ കൈക്കൂലിയായി ലഭിച്ചു.

English Summary:

Vietnam Billionaire Sentenced To Death Over Multi-Billion Dollar Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com