ദൈവീകമായ ആത്‌മാവിനെ നേടുന്നതായിരിക്കണം നമ്മുടെ ജീവിതം: ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത
Mail This Article
ഡാർവിൻ (ഓസ്ട്രേലിയ) ∙ ഈ ലോക ജീവിതത്തിൽ നാമെന്തെല്ലാം നേടിയാലും ദൈവീകമായ ആത്‌മാവിനെ നഷ്ടപ്പെടുത്തിയാൽ ജീവിതം ശൂന്യമായിരിക്കുമെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു.
ഡാർവിൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഇടവക ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി കുർബാനയും, റാസയും നേർച്ചവിളമ്പും നടന്നു. അഭി. തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഡാർവിൻ സിറോ മലബാർ സഭയുടെ ഫാ. ഡെന്നി തോമസ്, ആംഗ്ലിക്കൻ സഭയുടെ റവ. സൂസി റെയ്, മാർത്തോമ്മാ സഭയുടെ പ്രതിനിധി ദീപക് ജോർജ് പഴയമഠം, ഇടവകട്രസ്റ്റി ഡിനോയ് ജോൺ എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. ജാക്‌സ് ജേക്കബ് സ്വാഗതവും സെക്രട്ടറി സാജൻ വർഗീസ് നന്ദിയും രേഖപ്പെടുത്തി.
വിവിധ കലാ പരിപാടികളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കു ചേർന്നു. പെരുന്നാൾ സപ്ലിമെന്റിന്റെ പ്രകാശനവും നടന്നു. കോപ്പി ദേവാലയത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ് (www.iocdarwin.org.au).
(വാർത്ത ∙ ഷിൽവിൻ കോട്ടക്കത്ത്)