ADVERTISEMENT

സിഡ്‌നി ∙   ക്രിസ്ത്യൻ സംഗീത രംഗത്തെ പ്രതിഭകളായ ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അവിസ്മരണീയമായ ഒരു സംഗീത സന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് സിഡ്‌നിയിലെ സംഗീത പ്രേമികൾ. 2024 ഒക്‌ടോബർ 19, ശനിയാഴ്ച വൈകുന്നേരം 5:30 ന് ആരംഭിക്കുന്ന ഈ പരിപാടി നടക്കുന്നത് ഹോസ്റ്റൻ പാർക്കിലുള്ള ഇൻസ്പെയർ ചർച്ചിൽ (Inspire Church, 1a Spire Ct, Hoxton Park, NSW 2171) വച്ചാണ്.

"അവരെല്ലാം ഒന്നാകണം" എന്ന മോട്ടോയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സിഡ്‌നി സിഎസ്ഐ ഇടവക നിരവധി വിഭാഗങ്ങളുടെ യൂണിയനിൽ നിന്ന് രൂപീകരിച്ച ഒരു യുണൈറ്റഡ് പ്രൊട്ടസ്റ്റൻ്റ് സഭയാണ്. സഭയെ ഇന്ന് നയിക്കുന്നത് റവ. അനീഷ് സുജനാണ് . സംഗീതം മാത്രമല്ല, രുചികരമായ ഭക്ഷണങ്ങളുടെ വൈവിധ്യവുമായി ഫുഡ് ട്രക്കുകളും ആഘോഷത്തിന് മാറ്റു കൂട്ടുന്നു. 

വാർത്ത ∙  ജോൺ ജേക്കബ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com