മാർ ജോസഫ് പണ്ടാരശ്ശേരിൽ മെത്രാന് സ്വീകരണം
Mail This Article
ന്യൂയോർക്ക് ∙ റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ പുതിയതായി വാങ്ങിയ സെമിത്തേരി ആശിർവാദവും മാർ പണ്ടാരശേരി പിതാവിന് സ്വീകരണവും മേയ് 29 ഞായറാഴ്ച നടക്കും. വൈകിട്ട് 3.30 ന് സ്വീകരണം നടക്കും. 3.45 ന് കുർബാനയോടെ തീരുകർമങ്ങൾ ആരംഭിക്കും. സെമിത്തേരി ആശിർവാദം മാർ പണ്ടാരശേരി പിതാവിന്റെ കാർമികത്വത്തിൽ 5 .30 നു നടക്കും.
സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ സ്‌നേഹ വിരുന്നും തുടർന്ന് ക്നാനായ കാത്തലിക് മിനിസ്ട്രിയുടെ ഈ വർഷത്തെ പ്രവർത്തോനോദ്ഘാടനവും ഫാമിലി നൈറ്റും നടക്കും. എല്ലാവരെയും റോക്‌ലാൻഡ് ക്നാനായ കത്തോലിക്കാ ഇടവകയിലേക്കു ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഇടവക വികാരി ഫാ. ഡോ. ബിപി തറയിൽ -773 943 2290