ADVERTISEMENT

ന്യൂയോര്‍ക്ക് ∙ കൃത്രിമ ബീജസങ്കലന വിവാദത്തെ തുടർന്നു വാർത്തകളിൽ നിറഞ്ഞ ഡോ. മോറിസ് വോർട്ട്മാൻ (72) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ന്യൂയോര്‍ക്കിലെ ഓർലിയൻസ് കൗണ്ടിയിൽ യേറ്റ്‌സ് പട്ടണത്തിലായിരുന്നു അപകടം. പൈലറ്റ് ഏൾ ലൂസ് ജൂനിയറും അപകടത്തില്‍ മരിച്ചതായി ഓര്‍ലിയന്‍സ് കൗണ്ടി ഷെരീഫ് ക്രിസ്റ്റഫര്‍ ബോര്‍ക്ക് പറഞ്ഞു.

ബോർഡ്-സർട്ടിഫൈഡ് ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. വോർട്ട്മാൻ, കൃത്രിമ ബീജസങ്കലനത്തിന് എത്തിയ രോഗികളിൽ തന്റെ ബീജം ഉപയോഗിച്ചെന്ന് ആരോപണമുയർന്നിരുന്നു. അങ്ങനെ ജനിച്ച 17 കുട്ടികളുടെ പിതൃത്വം വോർട്ട്മാനാണെന്നു കണ്ടെത്തിയതായി 2022 മാർച്ചിൽ വിവരങ്ങൾ‌ പുറത്തുവരികയും ചെയ്തു. 

dr-morris-wortman
ഡോ. മോറിസ് വോർട്ട്മാൻ

1982 ൽ ബോർഡ് സർട്ടിഫൈഡ് ഗൈനക്കോളജിസ്റ്റായ ഡോ. വോർട്ട്മാൻ 1986 വരെ ജീനസി വാലി ഗ്രൂപ്പ് ഹെൽത്ത് അസോസിയേഷനിൽ പ്രസവചികിത്സയുടെയും ഗൈനക്കോളജിയുടെയും മേധാവിയിരുന്നു. ആരോപണങ്ങൾ ഉയർന്ന ശേഷവും ബ്രൈറ്റണിൽ ദ് സെന്റർ ഫോർ മെൻസ്ട്രൽ ഡിസോർഡേഴ്സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. 

വിമാനാപകടത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (എഫ്‌എഎ) നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻ‌ടി‌എസ്‌ബി) അറിയിച്ചു.

Content Summary: Fertility doctor Morris Wortman Killed in Plane Crash, New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com