കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ
Mail This Article
ഫിലഡൽഫിയ ∙ അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷനും ഫിലഡൽഫിയ കോർപറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ്മാ ചർച്ച് (10197, Northeast AVE, Philadelpiya, PA-19116) ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ 2 മണി വരെ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ നടത്തുന്നതാണ്.
കോട്ടയം അസോസിയേഷന്റെ പ്രവർത്തന മേഖലകൾ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതിന്റെ ഭാഗമായിട്ടും കൂടിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നതെന്നും കൂടാതെ സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞുള്ള പ്രവർത്തനങ്ങൾക്ക് ഭാവിയിൽ മുൻതൂക്കം കൊടുക്കുമെന്നും ഇതര രാജ്യങ്ങളിൽ നിന്നും കുടിയേറിയവർക്ക് ലഭിക്കുന്ന സൗജന്യമായ ആനുകൂല്യങ്ങൾ ഇന്ത്യൻ കമ്മ്യൂണിറ്റിയിലും എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും സണ്ണി കിഴക്കേമുറി (പ്രസിഡന്റ്, കോട്ടയം അസോസിയേഷൻ) പറഞ്ഞു.
മെഡികെയർ, മെഡിക്കെയ്ഡ്, മെഡിഗാപ്, റിട്ടയർമെന്റ് കാലത്തെ ആനുകൂല്യങ്ങൾ, സോഷ്യൽ സെക്യൂരിറ്റി, സോഷ്യൽ സെക്യൂരിറ്റി സപ്ലിമെന്റ്, ഇതര സൗജന്യ ഹെൽത്ത് ഇൻഷുറൻസുകളുടെ ലഭ്യത പ്രായഭേദമെന്യേ ലഭിക്കാവുന്ന നിയമോപദേശങ്ങൾ, സാമ്പത്തികവും തൊഴിൽപരവുമായ സഹായങ്ങൾ, അഡൽറ്റ് ഡേ കെയർ, ഹോംകെയർ സൗജന്യ യാത്രാ സഹായം, ഡോക്ടർമാരുടെ ഹോം വിസിറ്റ്, സൗജന്യ ഭക്ഷണം, നഴ്സിങ് ഹോം, ഗ്രാന്റ്, എമർജൻസി അലർട്ട് സംവിധാനം തുടങ്ങിയ വിവിധ വിഷയങ്ങളെകുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ തികച്ചും സൗജന്യമായും മറ്റ് നിരവധി ആനുകൂല്യങ്ങളെ പറ്റിയുള്ള വിവരങ്ങളും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാള ഭാഷയിലും വിവരങ്ങൾ പരിഭാഷപ്പെടുത്തുന്നതായിരിക്കും. സമയ ബന്ധിതമായ നിയന്ത്രണത്തിലൂടെയാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്നും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അവകാശങ്ങളെക്കുറിച്ച് അതാത് മേഖലകളിലെ പ്രഗത്ഭരായ വ്യക്തികൾ സെമിനാറുകൾക്ക് നേതൃത്തം കൊടുക്കുന്നതുമായിരിക്കും. പങ്കെടുക്കുന്നവർക്കായി സൗജന്യ യാത്രാ സൗകര്യവും കൂടാതെ എല്ലാവർക്കും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരിക്കുന്നതായും ഏതെങ്കിലും പ്രത്യേക വിഷയങ്ങളിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുവാനായി മുൻകൂട്ടി അറിയിക്കണമെന്നും സംഘാടകർ അറിയിച്ചു.
ജനോപകാരപ്രദമായ ഇതുപോലുള്ള കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ഏറ്റെടുത്ത് നടത്തുമ്പോഴാണ് സംഘടനകളുടെ പ്രസക്തിയും പ്രാധാന്യവും സമൂഹത്തിന് പ്രയോജനപ്പെടുന്നതെന്നും അതിലും ഉപരിയായി ജനങ്ങൾ സംഘടനകളെ ആശ്രയിക്കുകയും അതിലൂടെ സംഘടനകൾ ജനകീയ പ്രസ്ഥാനങ്ങളായി മാറുന്നതും.
സാബു ജേക്കബ്, ജോബി ജോർജ്, രാജൻ കുര്യൻ, ജെയിംസ് ആന്ത്രയോസ്, കൊട്ടാരം, ജോസഫ് മാണി, ജീമോൻ ജോർജ്, സാജൻ വർഗീസ്, ജോൺ പി. വർക്കി, എബ്രഹാം ജോസഫ്, ജോൺ മാത്യു വർക്കി, വർഗ്ഗീസ് മാത്യു ഐപ്പ്, ജെയിസൺ വർഗീസ്, വർക്കി പൈലോ, രാജു കുരുവിള, സെരിൻ കുരുവിള, സജ്ജു സക്കറിയ, സാബു പാമ്പാടി, മാത്യു പാറക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് ഹെൽത്ത് ആൻഡ് ഇൻഫോർമേഷൻ ഫെയറിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു വരുന്നത്.
കൂടുതൽ വിവരങ്ങൾക്കായി:
സണ്ണി കിഴക്കേമുറി – 215 327 7153
രാജൻ കുര്യൻ – 610 457 5868
സാബു ജേക്കബ് – 215 833 7895
ജെയിംസ് ആന്ത്രയോസ് – 215 776 5583
ജോബി ജോർജ് – 215 470 2400
സന്ദർശിക്കുക: www.kottayamassociation.org