ADVERTISEMENT

ഹൂസ്റ്റൺ ∙ മെമ്മോറിയൽ ഹെർമ്മൻ ഗ്രേറ്റർ ഹൈറ്റ്സ് ഏർപ്പെടുത്തിയ മികച്ച നഴ്സുമാർക്കുള്ള 'ഡെയ്സി' അവാർഡ് മലയാളിയായ ലാലി ജോൺ ചീഫ് നഴ്സിങ് ഓഫിസർ (സി.എൻ.ഒ) ആൻ സപോറിൽ നിന്നും ഏറ്റുവാങ്ങി . അനുകമ്പ, കരുതൽ, രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള ശ്രദ്ധ, സഹപ്രവർത്തകരോടുള്ള സഹകരണ മനോഭാവം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലാലിയെ അവാർഡിനായി തിരഞ്ഞെടുത്തത്. 

laly-john-award

രോഗികളെ പരിചരിക്കുന്നതിനും, രോഗവിവരം അറിയിക്കുന്നതിനുള്ള ആശയവിനിമയത്തിലെ മികവും പുരസ്കാര നേട്ടത്തിന് സഹായിച്ചു. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗവും, തുമ്പമൺ സ്വദേശിയുമായ ജോർജ് ജോണിന്റെ(ജിജി) ഭാര്യയാണ് ലാലി ജോൺ.

വാർത്ത ∙ സജി പുല്ലാട്

English Summary:

Memorial Hermann Greater Heights Daisy award to Laly John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com