ADVERTISEMENT

ന്യൂജഴ്‌സി ∙ അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ ആംഗലേയ സാഹിത്യ രചനകൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാർ പലരും ഇംഗ്ലിഷ് ഭാഷയിലും സാഹിത്യ സപര്യ തുടരുന്നുണ്ട്. അവരുടെ ഇംഗ്ലിഷ് ഭാഷയിലുള്ള രചനകൾകൂടി 2024-ലെ പുരസ്‌കാരത്തിനായി ക്ഷണിക്കുവാൻ അവാർഡ് കമ്മറ്റി താൽപ്പര്യപ്പെടുന്നതായി കമ്മറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. ഫൊക്കാനയുടെ 21-ാമത് ദേശീയ കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചാണ് തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്.

രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 20 ആയിരിക്കും. 2022 മെയ് ഒന്നു മുതൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളായിരിക്കും അവാർഡിനു പരിഗണിക്കുക. പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികൾ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 201-951-6801.
കൂടുതൽ വിവരങ്ങൾക്ക്:
വെബ്സൈറ്റ്: http://fokanaonline.org/
Email: fokana2024literary@gmail.com
Phone: +1 201-951-6801

English Summary:

FOKANA Literary Awards 2024 - Writings invited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com