ADVERTISEMENT

ബ്രിട്ടിഷ് കൊളംബിയ∙ കാനഡയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവിനെതിരെ  കൊലക്കുറ്റം ചുമത്തിയതായി അധികൃതർ അറിയിച്ചു. പഞ്ചാബിൽ നിന്നുള്ള ബൽവീന്ദർ കൗറിനെ (41) ബ്രിട്ടിഷ് കൊളംബിയയിലെ അബോട്ട്‌സ്‌ഫോർഡിലെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവ് ജഗ്പ്രീത് സിങ് അറസ്റ്റിലായി. മാർച്ച് 15ന് വൈകിട്ടാണ് സംഭവം നടന്നത്. കൃത്യം നടത്തിയ അന്ന് രാത്രി തന്നെ  ജഗ്പ്രീത് സിങ് പിടിയിലായി. 

കൊലപാതകത്തിന് ശേഷം ജഗ്‌പ്രീത് സിങ് ലുധിയാനയിലുള്ള അമ്മയ്ക്ക് വിഡിയോ കോൾ ചെയ്യുകയും ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുകയും ചെയ്തു. ‘'എന്‍റെ സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം, ജഗ്പ്രീത് ലുധിയാനയിലെ വീട്ടിലുള്ള അമ്മയ്ക്ക് വിഡിയോ കോൾ ചെയ്തു, 'ഞാൻ അവളെ എന്നെന്നേക്കുമായി ഉറക്കി' എന്ന് പറഞ്ഞു’’ ബൽവീന്ദർ കൗറിന്‍റെ സഹോദരി പറഞ്ഞു. സംഭവത്തിന് ഒരാഴ്ച മുൻപാണ് കാനഡയിൽ കുടുംബത്തോടൊപ്പം ജഗ്‌പ്രീത്  ചേർന്നത്. ജഗ്‌പ്രീത് തൊഴിൽ രഹിതനായതിനാൽ ദമ്പതികൾ തമ്മിൽ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി തർക്കം പതിവായിരുന്നു.2000ൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. കാനഡയിൽ പഠിക്കുന്ന മകൾക്കൊപ്പമാണ് ബൽവീന്ദർ താമസിച്ചിരുന്നത്.

അതേസമയം, ജഗ്പ്രീതിന്‍റെ കുടുംബം ആരോപണങ്ങൾ നിഷേധിച്ചു.‘‘അന്ന് രാത്രി എന്‍റെ സഹോദരനും ഭാര്യയും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ല. അവനോ ഞങ്ങളുടെ കുടുംബമോ ഒരിക്കലും ബൽവീന്ദർ കൗറിനെ ഉപദ്രവിച്ചിട്ടില്ല. അവർ സന്തോഷകരമായ ജീവിതം നയിക്കുന്ന ദമ്പതികളായിരുന്നു, സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഇവർ ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയത്.സംഭവത്തിന് ശേഷം എന്‍റെ സഹോദരൻ ഞങ്ങളുടെ അമ്മയെ വിളിച്ച് ഭാര്യയെ അബദ്ധത്തിൽ മുറിവേൽപിച്ചെന്ന് പറഞ്ഞിരുന്നു. അവൻ ക്ഷമ ചോദിക്കുകയായിരുന്നു. ഒന്നും മനഃപൂർവമായിരുന്നില്ല. മകളും പുറത്തുപോയതിനാൽ രാത്രി എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലെന്ന്’’ ജഗ്പ്രീതിന്‍റെ സഹോദരൻ പറഞ്ഞു.

English Summary:

In Video Call From Canada, Punjab Man Tells Mother He Killed His Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com