ടാപ്പൻ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഇടവകയിൽ ഫാമിലി , യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് തുടക്കം
Mail This Article
ടാപ്പൻ (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ റജിസ്ട്രേഷൻ കിക്ക് ഓഫ് ടാപ്പൻ സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ നടത്തി. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. തോമസ് മാത്യു (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (ഫാമിലി കോൺഫറൻസ് ട്രഷറർ), ബിപിൻ മാത്യു, ആരൺ ജോഷ്വ, റയൻ ഉമ്മൻ (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് പ്രതിനിധികൾ. സോണി ഐസക് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫിൻലി ജോണും (ഇടവക ട്രസ്റ്റി) വേദിയിൽ സന്നിഹിതനായിരുന്നു.
ബിജോ തോമസ് കോൺഫറൻസിന്‍റെ തീയതി, തീം, പ്രസംഗകർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർഥിക്കുകയും ചെയ്തു. മാത്യു ജോഷ്വ റജിസ്ട്രേഷൻ നടപടികൾ വിശദീകരിക്കുകയും കോൺഫറൻസിന്‍റെ ധനസമാഹരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. കോൺഫറൻസിന്‍റെ ഭാഗമായുള്ള സുവനീർ, സ്പോൺസർഷിപ്പ് അവസരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെക്കുറിച്ച് ബിപിൻ മാത്യു സംസാരിച്ചു.
ഫാ. തോമസ് മാത്യു ഇടവകയിൽ നിന്നുള്ള ആദ്യ റജിസ്ട്രേഷൻ കൈമാറി. ഇടവകയെ പ്രതിനിധീകരിച്ച്, സുവനീറിൽ അഭിനന്ദനങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഫിൻലി ജോൺ സംഭാവന കൈമാറി. നിരവധി ഇടവക അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസിന്‍റെ വിജയത്തിനായുള്ള ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീം നന്ദിയും കടപ്പാടും അറിയിച്ചു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.