ADVERTISEMENT

ഫ്ലോറിഡ ∙ സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും  വെള്ളപ്പൊക്കവും.  ഇതിനെ തുടർന്ന്  സംസ്ഥാന ഗവർണർ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിയാമി-ഡേഡ്, കോളിയർ, ഹെൻഡ്രി കൗണ്ടികളിലെ ചില ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം  അറിയിച്ചു, 

സൗത്ത് ഫ്ലോറിഡയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നു. ചൊവ്വാഴ്ച 2 മുതൽ 5 ഇഞ്ച് വരെ മഴ പെയ്യുകയും തെരുവുകൾ വെള്ളത്തിലാവുകയും ചെയ്തു. വെള്ളത്തിലൂടെ നടക്കുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥർ താമസക്കാരോട് അഭ്യർഥിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും  റോഡ്‌വേകൾ, സ്‌കൂളുകൾ, വിമാനത്താവളങ്ങൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തന ശേഷിയെ ബാധിച്ചു. 

English Summary:

DeSantis declares state of emergency for South Florida as torrential rain brings heavy flooding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com