ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയങ്കരം ഈ രണ്ട് രാജ്യങ്ങൾ!
Mail This Article
ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാനായി തിരഞ്ഞെടുക്കുന്ന വിദേശ രാജ്യങ്ങളുടെ മുൻപന്തിയിൽ ജർമനിയും ഫ്രാൻസും. വിദ്യാർഥികൾക്കിടയിൽ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് പഠനകേന്ദ്രങ്ങളായി തുടരുന്നതെങ്കിലും ജർമനിയിൽ പഠിക്കാൻ 82 ശതമാനവും ഫ്രാൻസിൽ പഠിക്കാൻ 73 ശതമാനവും വിദ്യാർഥികളാണ് ആഗ്രഹിക്കുന്നത്.
ജർമനിക്കും ഫ്രാൻസിനും പിന്നാലെ ദുബായ് (50%), ഫിൻലൻഡ് (41%), സിംഗപ്പൂർ (31%), ഇറ്റലി (30%), സ്വീഡൻ (24%), ഡെൻമാർക്ക് (21%) എന്നിവയും വിദ്യാർഥികൾക്കിടയിൽ പ്രചാരത്തിലുള്ള രാജ്യങ്ങളാണ്. ഇന്ത്യയിലെ 100-ലധികം വിദ്യാഭ്യാസ ഏജൻസികളിൽ അക്യുമെൻ നടത്തിയ വിശകലനത്തിലാണ് വിദ്യാർഥികളുടെ ഇഷ്ട പഠന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
'ശിക്ഷാ' റിപ്പോർട്ട് പ്രകാരം, 63% വിദ്യാർഥികളും ബിരുദാനന്തര കോഴ്‌സുകളും, 33% വിദ്യാർഥികളും ബിരുദാനന്തര, ബിരുദ കോഴ്‌സുകളിലേക്കും, 4% വിദ്യാർഥികളും ബിരുദ കോഴ്‌സുകളിലേക്കുമാണ് അപേക്ഷകൾ സമർപ്പിക്കുന്നത്. കാനഡ, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള അപേക്ഷകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രണ്ടുവർഷത്തെ താൽക്കാലിക പഠനാനുമതി പരിധിയും ജീവിതച്ചെലവിലെ വർധനവുമാണ് കാനഡയിലെ അപേക്ഷകരുടെ എണ്ണത്തിൽ 50% കുറവുണ്ടാക്കിയത് ഓസ്‌ട്രേലിയയിൽ നിന്ന് സമാനമായ 10-40% ഇടിവും, അമിതമായ കുടിയേറ്റം നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ള സമീപകാല നിയമനിർമാണ പരിഷ്‌കാരങ്ങളെ തുടർർന്ന് യുകെ വിപണിയിൽ 20-30% ഇടിവും പ്രതീക്ഷിക്കുന്നതായി ശിക്ഷാ റിപ്പോർട്ട് ചെയ്തു.